എല്ലാവര്‍ഷവും ഒക്ടോബര്‍ 16 ആണ് ലോക ഭക്ഷ്യദിനമായി ആഘോഷിക്കുന്നത്. എഫ് എ ഓ, യു എൻ എച്ച് സി ആർ, ഐക്യരാഷ്ട്ര സംഘടനയുടെ റെഫ്യൂജി ഏജൻസി, വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ള്യൂ എഫ് പി) എന്നിവയുടെ കൂട്ടായ നേതൃത്വത്തിലാണ് ഈ വർഷം ലോക ഭക്ഷ്യദിനാചരണം സംഘടിപ്പിക്കപ്പെടുന്നത്.
ലോകമെമ്പാടുമുള്ള 150 രാജ്യങ്ങളിൽ അവിടത്തെ സർക്കാരുകളുമായും വിവിധ സംഘടനകളുമായും സഹകരിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനാ അറിയിച്ചു. "ആരോഗ്യകരമായ നാളേയ്ക്കായി ഇന്ന് സുരക്ഷിതമായ ഭക്ഷണം" എന്നതാണ് ഈ വർഷത്തെ ഭക്ഷ്യദിനത്തിന്റെ ഔദ്യോഗിക പ്രമേയം. വിശപ്പ് എന്ന പ്രശ്‌നത്തെ നേരിടുന്നതിന് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ലോകമെമ്പാടും ബോധവത്കരണത്തിന് ആഹ്വാനം ചെയ്യുക, എല്ലാവര്‍ക്കും ആരോഗ്യപ്രദമായ ഭക്ഷണശൈലി ഉറപ്പുവരുത്തുക എന്നിവയാണ് ഈ ദിനാമാചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ഒരാളും വിശന്നിരിക്കരുതെന്ന് ലക്ഷ്യമിട്ടുകൊണ്ട് സുസ്ഥിരമായ ലോകത്തിനുവേണ്ടി സംഭാവനകള്‍ നല്‍കിയ ആളുകളെ(ഫുഡ്ഹീറോസ്) സ്മരിക്കുക എന്നതാണ് ഈ വര്‍ഷത്തെ ഭക്ഷ്യദിനത്തിലെ തീം. 1945-ൽ ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ കാർഷിക സംഘടന സ്ഥാപിച്ചതിന്റെ വാർഷികദിനമായതിനാലാണ് എല്ലാ വർഷവും ഒക്റ്റോബർ 16-ന് ലോക ഭക്ഷ്യദിനം ആചരിക്കുന്നത്. 1981 മുതൽ ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം വിളിച്ചോതുന്ന വിവിധ പ്രമേയങ്ങൾ ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി സ്വീകരിച്ചു തുടങ്ങി.
പട്ടിണി, പോഷകാഹാരക്കുറവ്, സുസ്ഥിരത, ഭക്ഷ്യ ഉത്പാദനം തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്നായി പിന്നീട് ഭക്ഷ്യദിനാചരണം മാറി. ആഗോള തലത്തിൽ പട്ടിണി തുടച്ചുമാറ്റുക എന്ന വലിയ ലക്ഷ്യമാണ് ഈ ദിനാചരണത്തിന് പിന്നിലുള്ളത്. . കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ യാതന അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ കഷ്ടപ്പാടുകൾ കണക്കിലെടുത്താണ് ഈ പ്രമേയം തീരുമാനിക്കപ്പെട്ടത്.
"കോവിഡ് 19 മഹാമാരി നമ്മുടെ ജീവിതത്തിന്റെ പാതയിൽ അടിയന്തിരമായ മാറ്റം വേണമെന്ന കാര്യം അടിവരയിട്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചു വന്നിരുന്ന കർഷകരുടെ ജീവിതം മഹാമാരി കൂടുതൽ ദുരിതത്തിലാക്കി. നഗരവാസികൾക്ക് കൂടുതലായി ഭക്ഷ്യ ബാങ്കുകളെ ആശ്രയിക്കേണ്ടി വരികയും ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് അടിയന്തിര ഭക്ഷ്യസഹായം എത്തിച്ചു നൽകേണ്ടി വരികയും ചെയ്യുന്ന വിധത്തിൽ ദാരിദ്ര്യം വർദ്ധിക്കുകയാണ്.
2050 ആകുമ്പോഴേക്കും 10 ബില്യൺ ജനങ്ങളെ പരിപാലിക്കാൻ കഴിയുന്ന വിധത്തിൽ സുസ്ഥിരമായ കാർഷിക, ഭക്ഷ്യ സംവിധാനങ്ങൾ നമുക്ക് ആവശ്യമാണ്", ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ കാർഷിക സംഘടന തങ്ങളുടെ വെബ്‌സൈറ്റിൽ പരാമർശിക്കുന്നു. ഭക്ഷ്യോത്പാദനത്തിലും ഉപഭോഗത്തിലും വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യുന്നതിനായി യു എൻ ജനറൽ സെക്രട്ടറി കഴിഞ്ഞ സെപ്റ്റംബറിൽ ആദ്യത്തെ ഫുഡ് സിസ്റ്റംസ് ഉച്ചകോടി വിളിച്ചു ചേർക്കുകയും ചെയ്തിരുന്നു.