ശരീരത്തിന് ശക്തി പകരാന്‍ വജ്രാസനം; അറിയേണ്ടത്‌

author-image
admin
Updated On
New Update

publive-image

Advertisment

യോഗയില്‍ തുടക്കക്കാര്‍ക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ് വജ്രാസനം. ഇത് ശരീരത്തിന് ശക്തി നൽകുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നു. ഇത് ഏറ്റവും ലളിതമായ യോഗ ആസനങ്ങളിൽ ഒന്നാണ്. ഇത് ശരീരത്തെ ഒരു വജ്രം പോലെ ശക്തമാക്കുന്നു.

ഉദര സംബന്ധമായ അസുഖങ്ങൾ മാറാൻ ഏറ്റവും നല്ല ആസനമാണിത്. ഭക്ഷണം കഴിച്ചയുടനെ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നാ യോഗയിലെ ഒരേയൊരു ആസനമാണിത്. ഏത് പ്രായത്തിലുള്ളവർക്കും ഈ ആസനം എളുപ്പത്തിൽ ചെയ്യാം.മാത്രമല്ല നിങ്ങളുടെ ദഹന അവയവങ്ങളെ ശക്തിപ്പെടുത്തുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

അടുത്തിടെ കാലിനും അരക്കെട്ടിനും സര്‍ജറികള്‍ കഴിഞ്ഞവര്‍, കഠിനമായ മുട്ടുവേദനയുള്ളവര്‍ എന്നിവര്‍ ഇത് ചെയ്യാന്‍ പാടില്ല. വജ്രാസനം ലളിതമാണ്, പക്ഷേ അത് ശരിയായി ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

Advertisment