/sathyam/media/media_files/KyCJ3ko8AlUFjWYt7qHD.jpg)
ഉത്തര്‍പ്രദേശ്: അമ്മയ്ക്കരികില്‍ കിടന്നുറങ്ങിയ കുഞ്ഞിനെ കാട്ടുപൂച്ച കടിച്ചെടുത്തു കൊണ്ടുപോയി താഴേക്കിട്ട് നവജാതശിശുവിന് ദാരുണാന്ത്യം. അസ്മ-ഹസന്‍ ദമ്പതികളുടെ പതിനഞ്ച് ദിവസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഉസാവനില്‍ തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. ഉറക്കമെണീറ്റ അസ്മ ബഹളം വച്ചെങ്കിലും കുഞ്ഞുമായി പൂച്ച വീടിന് മുകളില്‍ കയറി.
ഹസന്‍ പൂച്ചയുടെ പുറകേ ഓടിയെങ്കിലും വീടിന് മുകളില്‍ കയറിയ പൂച്ച കുഞ്ഞിനെ താഴേക്കിട്ടു. വീണയുടന്‍ തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു. പതിനഞ്ച് ദിവസം മുമ്പാണ് അസ്മ ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചത്. കുഞ്ഞുങ്ങള്‍ ജനിച്ചതു മുതല്‍ കാട്ടുപൂച്ച സ്ഥിരമായി വീട്ടില്‍ വന്നിരുന്നതായും പൂച്ച കുട്ടികളെ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കണമെന്ന് കുടുംബാംഗങ്ങള്‍ക്ക് ഹസന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us