ആമസോണില്‍ ഐഐഐടി വിദ്യാര്‍ത്ഥിക്ക് ജോലി; ശമ്പളം 1.25 കോടി

നാസിക് സ്വദേശിയായ അനുരാഗിന്റെ കഠിനാധ്വാനവും ദൃഢനിശ്ചയവുമാണ് ഈ നേട്ടത്തിലേക്കെത്തിച്ചത്. 

New Update
AMAZONE 1

മുംബൈ: ടെക് ഭീമനായ ആമസോണില്‍ 1.2 കോടി രൂപ വാര്‍ഷിക ശമ്പളമുള്ള ജോലിയാണ് സ്വന്തമാക്കി അലഹബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജി(ഐഐഐടി)യില്‍ നിന്ന് പഠിച്ചിറങ്ങിയ അനുരാഗ് മകാഡെ എന്ന വിദ്യാര്‍ത്ഥി. നാസിക് സ്വദേശിയായ അനുരാഗിന്റെ കഠിനാധ്വാനവും ദൃഢനിശ്ചയവുമാണ് ഈ നേട്ടത്തിലേക്കെത്തിച്ചത്. 

Advertisment

അയര്‍ലന്‍ഡിലെ ഡബ്ലിനിലുള്ള ആമസോണ്‍ ഓഫീസില്‍ ഫ്രെന്‍ഡ് എന്‍ഡ് എന്‍ജിനീയറായാണ് അനുരാഗ് ജോലിയില്‍ പ്രവേശിക്കുന്നത്. മുമ്പ് അനുരാഗ് ബംഗളുരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറും ഗുരുഗ്രാമില്‍ അമേരിക്കന്‍ എക്സ്പ്രസില്‍ അനലിസ്റ്റ് ഇന്റേണണുമായിരുന്നു. അനുരാഗിനെക്കൂടാതെ ഇവിടെ പഠിച്ചിറങ്ങിയ ഏതാനും പേര്‍ക്കുകൂടി മികച്ച ശമ്പളത്തോടെ ജോലി നേടാനായിട്ടുണ്ട്.

Advertisment