ആര്‍ത്തവ ശുചിത്വം: ആഗസ്റ്റ് 31നുള്ളില്‍ പ്രതികരണം അറിയിക്കണം: സുപ്രീംകോടതി

ആര്‍ത്തവ ശുചിത്വത്തിന്റെ കാര്യത്തില്‍ നിലവിലുള്ള നയങ്ങളുടെ വിശദാംശങ്ങള്‍ സഹിതമുള്ള പ്രതികരണങ്ങളാണ് സമര്‍പ്പിക്കേണ്ടത്.

New Update
supreme courtt

ന്യൂഡല്‍ഹി: ആര്‍ത്തവ ശുചിത്വത്തിന്റെ കാര്യത്തില്‍ ദേശീയ നയം രൂപീകരിക്കുന്ന വിഷയത്തില്‍ സംസ്ഥാനങ്ങള്‍ ആഗസ്റ്റ് 31നുള്ളില്‍ കേന്ദ്ര സര്‍ക്കാരിന് പ്രതികരണങ്ങള്‍ അറിയിക്കണമെന്ന് സുപ്രീംകോടതി. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആര്‍ത്തവ ശുചിത്വത്തിന്റെ കാര്യത്തില്‍ നിലവിലുള്ള നയങ്ങളുടെ വിശദാംശങ്ങള്‍ സഹിതമുള്ള പ്രതികരണങ്ങളാണ് സമര്‍പ്പിക്കേണ്ടത്. കുറഞ്ഞ വിലയ്ക്ക് സാനിറ്ററി പാഡുകള്‍, ഉപയോഗശേഷം പാഡുകള്‍ സുരക്ഷിതമായി ഉപേക്ഷിക്കാനുള്ള സംവിധാനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കുന്ന രീതിയില്‍ ദേശീയ നയം രൂപീകരിക്കണമെന്ന് കോടതി മുമ്പ് നിര്‍ദ്ദേശിച്ചിരുന്നു.

Advertisment
Advertisment