രാജ്യത്ത് ഓഗസ്റ്റില്‍ ബാങ്കുകള്‍ക്ക് 14 ദിവസം അവധി; കേരളത്തില്‍ 10 ദിവസം

 നാലു ഞായറാഴ്ചകളും രണ്ട് ശനിയാഴ്ചകളും ഉള്‍പ്പെടെയാണ് രാജ്യത്തെ ബാങ്കുകളുടെ 14 ദിവസത്തെ അവധി. 

New Update
bank holidaysss

ന്യൂഡല്‍ഹി: ബാങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങളും അവധി ദിനങ്ങളും അറിഞ്ഞിരിക്കേണ്ട് പ്രധാനമാണ്. നിക്ഷേപങ്ങള്‍, ഭവന വായ്പ, കാര്‍ ലോണ്‍ മുതലായവയുടെ ഇ.എം.ഐ. ഉള്‍പ്പെടെയുള്ളവയെല്ലാം ബാങ്കില്‍ നേരിട്ടെത്തി അടയ്ക്കുന്നവരുമുണ്ട്. 2,000 രൂപ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആയതിനാല്‍ ബാങ്കുകളുടെ അവധികള്‍ ഓര്‍ത്തു വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. 

Advertisment

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധിക്കാല കലണ്ടര്‍ അനുസരിച്ച് ഈ വര്‍ഷം ആഗസ്റ്റില്‍ ഇന്ത്യയിലെ ബാങ്കുകള്‍ 14 ദിവസത്തേക്ക് അടച്ചിടും. ഇതില്‍ 10 ദിവസം കേരളത്തിലെ ബാങ്കുകളും പ്രവര്‍ത്തിക്കില്ല.  നാലു ഞായറാഴ്ചകളും രണ്ട് ശനിയാഴ്ചകളും ഉള്‍പ്പെടെയാണ് രാജ്യത്തെ ബാങ്കുകളുടെ 14 ദിവസത്തെ അവധി. 

എന്നാല്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, യു.പി.ഐ. തുടങ്ങിയ ഇടപാടുകള്‍ക്ക് തടസമുണ്ടാകില്ല. കൂടാതെ മറ്റു മറ്റു പ്രാദേശിക അവധികളും ഉള്‍പ്പെടും. എന്നാല്‍, സംസ്ഥാനങ്ങള്‍ക്കനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാകാം. 

കേരളത്തില്‍ ശനി, ഞായര്‍ കൂടാതെ രക്ഷാബന്ധന്‍, ഓഗസ്റ്റ് 15 (സ്വാതന്ത്ര്യദിനം), ഓഗസ്റ്റ് 28 (ഒന്നാം ഓണം), ഓഗസ്റ്റ് 29 (തിരുവോണം), ഓഗസ്റ്റ് 31 (ശ്രീനാരായണ ഗുരുജയന്തി) എന്നീ ദിവസങ്ങളിലാണ് അവധി.  

ആഗസ്റ്റിലെ 14 അവധി ദിനങ്ങള്‍

ആഗസ്റ്റ് 6 - ഞായറാഴ്ച

ആഗസ്റ്റ് 8 - ടെന്‍ഡോങ് ലോ റം ഫാത്ത് ആഘോഷം

ആഗസ്റ്റ് 12 - രണ്ടാം ശനി

ആഗസ്റ്റ് 13 - ഞായറാഴ്ച 

ആഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം

ആഗസ്റ്റ് 16 - പാഴ്‌സി പുതുവത്സരം

ആഗസ്റ്റ് 18 - ശ്രീമന്ത ശങ്കരദേവന്റെ തിഥി

ആഗസ്റ്റ് 20 - ഞായറാഴ്ച

ആഗസ്റ്റ് 26 - നാലാം ശനി

ആഗസ്റ്റ് 27 - ഞായറാഴ്ച

ആഗസ്റ്റ് 28 - ഒന്നാം ഓണം

ആഗസ്റ്റ് 29 - തിരുവോണം

ആഗസ്റ്റ് 30 - രക്ഷാബന്ധന്‍

ആഗസ്റ്റ് 31 - രക്ഷാബന്ധന്‍

Advertisment