വായ്പയുടെ തിരിച്ചടവ് മുടങ്ങി; ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി കണ്‍മുന്നില്‍ ഭാര്യയെ പീഡിപ്പിച്ചു

പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

New Update
crime 32

പുനെ: വായ്പ വാങ്ങിയ പണം തിരിച്ചടയ്ക്കാതിരുന്നതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവിന്റെ മുന്നിലിട്ട് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. കേസുമായി ബന്ധപ്പെട്ട് പണം പലിശയ്ക്ക് കൊടുക്കുന്ന ഇംതിയാസ് ഹസന്‍ ഷെയ്ക്നെ(47) പോലീസ് പിടികൂടി. കടം വാങ്ങിയ പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് അതിക്രമം നടത്തിയത്. 

Advertisment

പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. വീഡിയോ വൈറലായതോടെയാണ് യുവതി  പോലീസില്‍ പരാതി നല്‍കിയത്. മഹാരാഷ്ട്രയിലെ പുനെയില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. 

ഹദപ്സര്‍ കോളനിയിലെ ഫ്ളാറ്റിലേക്ക് 34 വയസുകാരിയായ യുവതിയെയും ഭര്‍ത്താവിനെയും ഇംതിയാസ് വിളിച്ചു വരുത്തി പണം തിരികെ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യയെ പീഡിപ്പിക്കുകയായിരുന്നു.

Advertisment