/sathyam/media/media_files/QnpBzWMeyIlYfO3QhM1Y.jpg)
ന്യൂഡല്‍ഹി: സിനിമയുടെ വ്യാജ പതിപ്പ് നിര്‍മിക്കുന്നവര്‍ക്കും ഉടമയുടെ അനുമതിയില്ലാതെ സിനിമ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കുകയും കൈമാറുകയും ചെയ്യുന്നവര്‍ക്കും മൂന്നു വര്‍ഷംവരെ തടവ് നിഷ്‌കര്‍ഷിക്കുന്ന നിയമഭേദഗതി പാസാക്കി രാജ്യസഭ. സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബില്ലാണ് ശബ്ദവോട്ടോടെ പാസാക്കിയത്.
തടവിനു പുറമേ മൂന്നു ലക്ഷം മുതല്‍ സിനിമയുടെ നിര്‍മാണച്ചെലവിന്റെ അഞ്ചു ശതമാനം വരെ പിഴയും ഈടാക്കും. 1957ലെ പകര്‍പ്പവകാശ നിയമം അനുസരിച്ച് ഉടമയുടെ അനുമതിയില്ലാതെ പരിമിതമായി ഉള്ളടക്കം ഉപയോഗിക്കാമായിരുന്നെങ്കില്‍ പുതിയ നിയമഭേദഗതി അനുസരിച്ച് ഇതും കുറ്റകരമായി. പൈറസി മൂലം രാജ്യത്തെ സിനിമാ വ്യവസായത്തിന് 20,000 കോടിയുടെ നഷ്ടമുണ്ടാകുന്നത് തടയാനാണ് ഭേദഗതിയെന്ന് കേന്ദ്ര മന്ത്രി അനുരാഗ് സിങ് താക്കൂര്‍ പറഞ്ഞു.
സിനിമകള്‍ക്കുള്ള പ്രായാധിഷ്ഠിത സര്‍ട്ടിഫിക്കേഷനും പരിഷ്‌കരിച്ചു. 'എ' സര്‍ട്ടിഫിക്കേഷനുള്ള ചിത്രം പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം നിഷ്‌കര്‍ഷിക്കപ്പെടുന്നത് തുടരും. 'യുഎ' സര്‍ട്ടിഫിക്കറ്റ് പ്രായമനുസരിച്ച് മൂന്നു വിഭാഗമാക്കി. 7 വയസിന് മുകളിലുള്ളവര്‍, 13 വയസിനു മുകളിലുള്ളവര്‍, 16 വയസിനു മുകളിലുള്ളവര്‍ എന്നിങ്ങനെയാണ് വിഭജിച്ചത്.
ഈ വിഭാഗക്കാര്‍ക്ക് രക്ഷിതാക്കളുടെ മാര്‍ഗനിര്‍ദ്ദേശത്തോടെ മാത്രമേ ചിത്രങ്ങള്‍ കാണാന്‍ അനുവാദമുള്ളൂ. എ, എസ് സര്‍ട്ടിഫിക്കറ്റുള്ള സിനിമകള്‍ ടെലിവിഷനിലോ മറ്റു മാധ്യമങ്ങളിലോ പ്രദര്‍ശിപ്പിക്കണമെങ്കിലും കേന്ദ്രത്തിന്റെ പ്രത്യേക സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us