കാനഡയില്‍ മകന്‍ കൊല്ലപ്പെട്ടതില്‍ മനംനൊന്ത് മാതാവ് വിഷം കഴിച്ച് ജീവനൊടുക്കി

രണ്ടാഴ്ച്ച മുമ്പാണ് നരീന്ദറിന്റെ മകന്‍ ഗുര്‍വീന്ദര്‍ നാഥ് (24) കാനഡയില്‍ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. 

New Update
suicide

പഞ്ചാവ്:കാനഡയില്‍ മകന്‍ കൊല്ലപ്പെട്ടതില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി. പഞ്ചാബിലെ നവാന്‍ഷഹര്‍ ജില്ലയിലെ കരിംപൂര്‍ ചൗള ഗ്രാമത്തിലുള്ള നരീന്ദര്‍ കൗറാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. രണ്ടാഴ്ച്ച മുമ്പാണ് നരീന്ദറിന്റെ മകന്‍ ഗുര്‍വീന്ദര്‍ നാഥ് (24) കാനഡയില്‍ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. 

Advertisment

കാനഡയില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഗുര്‍വീന്ദര്‍ നാഥ് പാര്‍ട്ട് ടൈമായി പിസ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു. ജുലൈ 9ന് ജോലിക്കിടയിലാണ് വിദ്യാര്‍ഥി ആക്രമിക്കപ്പെട്ടത്. അഞ്ച് ദിവസം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഗുര്‍വീന്ദര്‍ ജൂലൈ 14ന് മരിക്കുകയായിരുന്നു.

ഗുര്‍വീന്ദറിന്റെ മരണം മാതാവിനെ അറിയിച്ചിരുന്നില്ല. വെള്ളിയാഴ്ച്ച മൃതദേഹം നാട്ടിലെത്തുന്നതിന് തൊട്ടു മുമ്പ് മാത്രമാണ് ഇവര്‍ വിവരമറിയുന്നത്. ഗുര്‍വീന്ദറിന്റെ മരണത്തില്‍ കാനഡയില്‍ പ്രതിഷേധം ശക്തമാണ്.

Advertisment