മധ്യപ്രദേശില്‍ 11 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രതികളുടെ വീട് പൊളിച്ചുമാറ്റി

ക്ഷേത്ര ഭരണസമിതി  നടത്തുന്ന ഗോശാലയിലെ ജോലിക്കാരായ രവീന്ദ്രകുമാര്‍, അതുല്‍ ഭദോലിയ എന്നിവരുടെ വീടുകളാണ് മുനിസിപ്പാലിറ്റി പൊളിച്ചത്. 

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
jcb1

ഭോപ്പാല്‍: മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ മൈഹാര്‍ ക്ഷേത്രത്തിനു സമീപത്ത് 11 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രതികളുടെ വീട് പൊളിച്ചുമാറ്റി. ക്ഷേത്ര ഭരണസമിതി  നടത്തുന്ന ഗോശാലയിലെ ജോലിക്കാരായ രവീന്ദ്രകുമാര്‍, അതുല്‍ ഭദോലിയ എന്നിവരുടെ വീടുകളാണ് മുനിസിപ്പാലിറ്റി പൊളിച്ചത്. 

Advertisment

വ്യാഴാഴ്ച വൈകിട്ട് കാണാതായ പെണ്‍കുട്ടിയെ വെള്ളിയാഴ്ചയാണ് ബലാത്സംഗത്തിന് ഇരയായ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു ശേഷം മൈഹാര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതികളുടെ ഭൂമിയും കെട്ടിടവുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. വീടുകള്‍ അനധികൃതമാണെന്ന് തെളിഞ്ഞതോടെയാണ് പൊളിച്ചു മാറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment