/sathyam/media/media_files/17KiJ827ltp1LgvDAs6Q.jpg)
മുംബൈ: ടിവി സീരിയല്‍ ചിത്രീകരണം നടക്കുന്ന സെറ്റില്‍ പുലിയിറങ്ങി. മുംബൈയിലെ ഗോരേഗാവിലെ ഫിലിം സിറ്റിയിലാണ് ബുധനാഴ്ച പുലിയിറങ്ങിയത്. ഫിലിം സിറ്റിയിലൂടെ പുലി ചുറ്റിക്കറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സെറ്റിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
മറാത്ത ടിവി സീരിയലിന്റെ ചിത്രീകരണ സ്ഥലത്താണ് പുലിയെത്തിയത്. പുലിയെ കണ്ടതോടെ ആളുകള്‍ ഓടുന്നതും ബഹളം വയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മിനിറ്റുകള്‍ക്കകം സ്ഥലത്ത് നിന്ന് പുലി രക്ഷപ്പെട്ടു. ''പത്ത് ദിവസത്തിനുള്ളില്‍ ഇത് മൂന്നാമത്തെയോ നാലാമത്തെയോ സംഭവമാണിത്. ചിത്രീകരണം നടക്കുന്ന സ്ഥലത്ത് പുലിയുടെ സാന്നിധ്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ല.
സുരക്ഷയ്ക്കായി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഫിലിം സിറ്റിയില്‍ ആയിരക്കണക്കിന് തൊഴിലാളികളും കലാകാരന്മാരും സമരത്തിനിറങ്ങും'' ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ശ്യാംലാല്‍ ഗുപ്ത പറഞ്ഞു. സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഫിലിം സിറ്റിയുള്ളത്. സമീപ പ്രദേശങ്ങള്‍ വന മേഖലയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us