/sathyam/media/media_files/3UafpR8EcLaRtaIz2Ufk.jpg)
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ ബന്ധുവായ യുവാവ് തലയ്ക്കടിച്ചുകൊന്നു. അരബിന്ദോ കോളജിനു സമീപം മാളവ്യ നഗറിലെ പാര്‍ക്കില്‍ ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. കമല നെഹ്റു കോളജിലെ വിദ്യാര്‍ഥിനി നര്‍ഗീസാ(25)ണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. നര്‍ഗീസിന്റെ ബന്ധുകൂടിയായ ഇര്‍ഫാനാ(28)ണു പ്രതി.
നര്‍ഗീസിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നു നേരത്തെ ഇര്‍ഫാന്‍ യുവതിയുടെ വീട്ടുകാരെ സമീപിച്ചിരുന്നു. സ്വിഗിയില്‍ ഡെലിവറിബോയിയായ ഇര്‍ഫാനുമായുള്ള ബന്ധത്തിനു വീട്ടുകാര്‍ക്കു താല്‍പര്യമുണ്ടായിരുന്നില്ല. പ്രകോപിതനായ ഇര്‍ഫാന്‍ യുവതിയെ ആക്രമിക്കാന്‍ പദ്ധതിയിടുകയായിരുന്നു. നര്‍ഗീസ് പതിവായി മാളവ്യനഗറില്‍ കോച്ചിങ് ക്ലാസിനു പോകുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി ഇന്നലെ ക്ലാസിനു പോകാനെത്തിയ നര്‍ഗീസിനെ പാര്‍ക്കിനുസമീപം ഇര്‍ഫാന്‍ ഇരുമ്പുദണ്ഡിന് അടിച്ചുവീഴിക്കുകയായിരുന്നു. നര്‍ഗീസ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
തുടര്‍ന്ന് ഇരുമ്പ് ദണ്ഡ് മൃതദേഹത്തിനു സമീപം ഉപേക്ഷിച്ച് ഇര്‍ഫാന്‍ രക്ഷപ്പെട്ടെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. അതേസമയം തലസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നു ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. ദിവസങ്ങളുടെ ഇടവേളയില്‍ സ്ത്രീകള്‍ക്കുനേരേ ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ദിവസം തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയി-ലെ ദാബ്രി മേഖലയില്‍ ഒരു സ്ത്രീ വെടിയേറ്റു മരിച്ചിരുന്നു. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിക്കണമെന്നും സ്വാതി ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us