കനത്ത മഴ പെയ്തതു സ്ഥിതി രൂക്ഷമാക്കി; ജോഷിമഠില്‍ പുതിയ വിള്ളലുകള്‍, ഭൂമി ഇടിഞ്ഞുതാഴുന്നു

ഔലി-ജോഷിമഠ് റോഡില്‍ കഴിഞ്ഞ ദിവസമാണു പുതുതായി രൂപപ്പെട്ട വലിയ വിള്ളല്‍ കണ്ടെത്തിയത്. 

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
earth12

ഋഷികേശ്: ഭൂമി ഇടിഞ്ഞുതാഴുന്ന വെല്ലുവിളി നേരിടുന്ന ജോഷിമഠില്‍ പുതിയ വിള്ളലുകള്‍ കണ്ടെത്തി. കനത്ത മഴ പെയ്തതാണു സ്ഥിതി രൂക്ഷമാക്കിയതെന്നു പ്രദേശവാസികള്‍ പറഞ്ഞു. ഔലി-ജോഷിമഠ് റോഡില്‍ കഴിഞ്ഞ ദിവസമാണു പുതുതായി രൂപപ്പെട്ട വലിയ വിള്ളല്‍ കണ്ടെത്തിയത്. 

Advertisment

ഇതിനു പുറമേ സിങ്ധര്‍ മുനിസിപ്പല്‍ വാര്‍ഡില്‍ പലയിടത്തും ഭൂമി ഇടിഞ്ഞു താഴ്ന്നിട്ടുമുണ്ട്. സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായും കെട്ടിടങ്ങളില്‍ വിള്ളല്‍ വീണതിനെക്കുറിച്ചും ഭൂമി ഇടിഞ്ഞു താഴ്ന്നതിനെക്കുറിച്ചും ഭൗമശാസ്ത്ര വിദഗ്ധരുടെ അന്വേഷണം വേണമെന്നും സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ചമോലി ജില്ലാ മജിസ്ട്രേറ്റ് ഹിമാന്‍ഷു ഖുറാന പറഞ്ഞു. 

ഒമ്പത് നഗരസഭാ വാര്‍ഡുകളിലായി 868 കെട്ടിടങ്ങളില്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ 181 കെട്ടിടങ്ങള്‍ സുരക്ഷിതമല്ലെന്നു കണ്ടെത്തുകയും റെഡ്‌സോണില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ മേഖലയില്‍നിന്ന് ആയിരത്തോളം കുടുംബങ്ങളെ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

Advertisment