New Update
/sathyam/media/media_files/CYwlTNGRJxlRh747j7DW.jpg)
മലപ്പുറം: എടക്കരയില്‍ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദ്ദനമെന്ന് പരാതി. എടക്കര സ്വദേശി ജിബിനാ(24)ണ് മര്‍ദ്ദനമേറ്റത്. ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ ഒരു വീട്ടില്‍ കയറിയതിന്റെ പേരിലായിരുന്നു മര്‍ദ്ദനമെന്ന് ജിബിന്റെ പിതാവ് അലവിക്കുട്ടി പ്രതികരിച്ചു. ലഹരി ഉപയോഗിച്ച് വന്നയാളെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.
Advertisment
ഇലക്ട്രിക് സ്‌കൂട്ടറില്‍ വരുന്നതിനിടെ ചാര്‍ജ് തീര്‍ന്നതോടെയാണ് ചാര്‍ജ് ചെയ്യാന്‍ ജിബിന്‍ അടുത്തുള്ള വീട്ടില്‍ കയറിയത്. അവിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉണ്ടെന്ന് സമീപവാസികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ജിബിന്‍ എത്തിയതെന്നും അലവിക്കുട്ടി പറഞ്ഞു.
ജിബിന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ജിബിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ നിരവധി പാടുകളുണ്ട്. സംഭവത്തില്‍ എടക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.