മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: പ്രതിയുടെ പിതാവ് ആത്മഹത്യ ചെയ്ത നിലയിൽ

ഒരു സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന സുശീല്‍ ദാസിനെ ഞായറാഴ്ച വൈകുന്നേരം മുതല്‍ കാണാതായിരുന്നു.

author-image
shafeek cm
New Update
policeee.jpg

മഹാദേവ് വാതുവെപ്പ് ആപ്പ് കുംഭകോണത്തിലെ പ്രതിയായ ഒരാളുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത കേസില്‍ ക്യാഷ് കൊറിയര്‍ ആണെന്ന് ആരോപിക്കപ്പെടുന്ന അസിം ദാസിന്റെ പിതാവാണ് മരിച്ചത്. ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ചോട്ടി ഗ്രാമത്തിലെ കിണറ്റില്‍ നിന്നാണ് സുശീല്‍ ദാസിന്റെ (62)മൃതദേഹം കണ്ടെത്തിയത്. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് ദുര്‍ഗ് സീനിയര്‍ പോലീസ് സൂപ്രണ്ട് പറയുന്നത്. 

Advertisment

ഒരു സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന സുശീല്‍ ദാസിനെ ഞായറാഴ്ച വൈകുന്നേരം മുതല്‍ കാണാതായിരുന്നു. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് തോന്നുന്നതെങ്കിലും മരണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. 

അസിം ദാസിനെയും മറ്റൊരു പ്രതിയായ കോണ്‍സ്റ്റബിള്‍ ഭീം സിംഗ് യാദവിനെയും നവംബര്‍ മൂന്നിനാണ് ഇഡി അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് വാതുവെപ്പ് ആപ്പ് പ്രൊമോട്ടര്‍മാര്‍ ഇതുവരെ 508 കോടി രൂപ നല്‍കിയിട്ടുണ്ടെന്നാണ് ആരോപണം. ആരോപണങ്ങള്‍ നിഷേധിച്ച ബാഗെല്‍ ബിജെപി അന്വേഷണ ഏജന്‍സിയായ ഇഡിയെ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചു. ഇയാളില്‍ നിന്ന് 5.39 കോടി രൂപ കണ്ടെടുത്തതായി അവകാശപ്പെട്ടതിനെ തുടര്‍ന്ന് റായ്പൂരില്‍ കേന്ദ്ര ഏജന്‍സിയാണ് അസിം ദാസിനെ അറസ്റ്റ് ചെയ്തത്. 

rajasthan
Advertisment