മധ്യപ്രദേശിലെ ബിജെപി നേതാവിന്റെ കൈവെട്ടിയ കേസ്; പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു

ബിജെപി പ്രാദേശിക നേതാവ് ദേവേന്ദ്ര ഠാക്കൂറിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതിയാണ് ഫറൂഖ് റെയ്‌ന.

New Update
bulldozer madhyapradesh.jpg

ഭോപ്പാല്‍: ബിജെപി നേതാവിന്റെ കൈവെട്ടിയ കേസിലെ പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ഭോപ്പാല്‍ കളക്ടറുടെ സാന്നിധ്യത്തില്‍ മിന്നി എന്നി വിളിക്കുന്ന ഫറൂഖ് റെയ്‌നയുടെ വീടാണ് തകര്‍ത്തത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് നടപടി. മധ്യപ്രദേശില്‍ മോഹന്‍ യാദവ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ബുള്‍ഡോസര്‍ രാജ് നടപടി ആണിത്.

Advertisment

ബിജെപി പ്രാദേശിക നേതാവ് ദേവേന്ദ്ര ഠാക്കൂറിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതിയാണ് ഫറൂഖ് റെയ്‌ന. ഫറൂഖ് ഉള്‍പ്പെടുന്ന അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ ചെറുക്കാന്‍ ദേവേന്ദ്ര തന്റെ ഇടതുകൈ ഉയര്‍ത്തിയതോടെ സംഘം കൈപ്പത്തി വെട്ടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഓടിരക്ഷപ്പെട്ടു. ദേവേന്ദ്ര ഠാക്കൂര്‍ അപകട നില തരണം ചെയ്‌തെന്നാണ് വിവരം.

madhyapradesh latest news
Advertisment