നിക്ഷേപകര്‍ക്ക് ഒപ്പം നിന്ന ഒരാളാണ് ഞാന്‍, നീതിയുടെ പക്ഷത്ത് തന്നെ ഉണ്ടാകും. ഒരു വ്യാജ രേഖയും ചമച്ചിട്ടില്ല; ഫാഷന്‍ഗോള്‍ഡ് തട്ടിപ്പ് കേസില്‍ വ്യക്തത വരുത്തി അഡ്വ. സി ഷൂക്കൂര്‍

ഫാഷന്‍ഗോള്‍ഡ് തട്ടിപ്പ് കേസില്‍ വ്യക്തത വരുത്തി അഡ്വ. സി ഷൂക്കൂര്‍

author-image
shafeek cm
New Update
adv shukoor fashion gold

advocate c shukoor

മുസ്ലീം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ എം സി കമറുദ്ദീന്‍ അടക്കം പ്രതിയായ കാസര്‍കോഡ് ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പില്‍ ഒരു വ്യാജ രേഖയും ചമച്ചിട്ടില്ലെന്ന് ചലച്ചിത്രനടനും അഭിഭാഷകനുമായ അഡ്വ. സി ഷൂക്കൂര്‍. ഹൊസ്ദുര്‍ഗ് ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്)കോടതി ഷുക്കൂറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് അദേഹം രംഗത്തെത്തിയിരിക്കുന്നത്.

Advertisment

 2013 വര്‍ഷം നോട്ടറി പബ്ലിക് എന്ന നിലയില്‍ ഒരു സത്യവാങ്ങ് മൂലം സാക്ഷ്യപ്പെടുത്തി കൊടുത്തു എന്നാണ് ആരോപണം. ആര്‍പിസി പ്രകാരം ബഹുമാനപെട്ട മജിസ്ട്രറ്റ് അന്വേഷണം ആവശ്യമാണെന്ന നിലയില്‍ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് കോടതി മുമ്പാകെ ലഭിച്ച ഹരജി അയച്ചു നല്‍കിയതാണ്. ആളുടെ അസാന്നിധ്യത്തില്‍ ഒരു ഡോക്യുമെന്റും ഞാന്‍ സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടില്ല. ആ രീതി ഒരു കാലത്തും സ്വീകരിച്ചിട്ടില്ല. ഈ പരാതി ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസിലെ പ്രതി പട്ടികയിലുള്ള ഒരാളുടേതാണ്. അയാള്‍ മുഖ്യ പ്രതിയെ ഒഴിവാക്കിയാണ് പരാതി നല്‍കിയത്.

 നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാന്‍ അവരോടൊപ്പം നിന്ന ഒരാളാണ് ഞാന്‍. ഇനിയും നീതിയുടെ പക്ഷത്ത് തന്നെ ഉണ്ടാകും. രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് അന്വേഷണം നടത്തട്ടെ.നിയമത്തിന്റെ വഴിയിലൂടെ ഞാനും നടക്കും.സത്യം പുറത്തു വരുമെന്ന് അദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിരവധി അവാര്‍ഡുകള്‍ നേടിയ ‘ ന്നാ താന്‍ കേസ് കൊട്’ എന്ന് സിനിമയില്‍ അഭിഭാഷകനായി അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടിയ ആളാണ് അഡ്വ സിഷുക്കൂര്‍. ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിന് വ്യാജരേഖയുണ്ടാക്കിയെന്നാണ് കേസ്.

സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ടി.കെ.പൂക്കോയ തങ്ങള്‍, മകന്‍ ഇഷാം, സ്ഥാപനത്തിന്റെ സെക്രട്ടറി സന്ദീപ് സതീഷ് എ്ന്നിവര്‍ക്കെതിരെയും കേസുണ്ട്. കേസിലെ പതിനൊന്നാം പ്രതിയായ മുഹമ്മദ്കുഞ്ഞി തന്നെ സ്ഥാപനത്തിന്റെ ഡയറക്ടറാക്കിയത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്്. തന്റെ ഒപ്പും ഇതില്‍ വ്യാജമായാണ് ചേര്‍ത്തിരിക്കുന്നതെന്നും ഇതൊന്നും പരിശോധിക്കാതെയാണ് കേസെടുത്തിരിക്കുന്നതെന്നും മുഹമ്മദ് കുഞ്ഞി പറഞ്ഞു.

fashion gold scam advocate c shukoor
Advertisment