ഇന്ത്യയില്‍ വാണിജ്യ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിക്കുന്നതിന് അനുമതി നേടി ഭാരതി ഗ്രൂപ്പിന്റെ ഭാഗമായ വണ്‍വെബ്. ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ഭാരതി എയര്‍ടെല്ലിന് പങ്കാളിത്തമുള്ള വണ്‍വെബിന് കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഏജന്‍സിയായ 'ഇന്‍സ്പേസ്' അനുമതി നല്‍കി. രാജ്യത്ത് ആദ്യമായാണ് ഒരു കമ്പനിക്ക് ഈ അനുമതി നല്‍കുന്നത്.
ഭാരതി എയര്‍ടെല്ലിന് കീഴിലാണ് വണ്‍വെബ് ഇന്ത്യയുടെ പ്രവര്‍ത്തനം. ഫ്രഞ്ച് കമ്പനിയായ യൂട്ടില്‍സാറ്റ് കമ്മ്യൂണിക്കേഷനും ഭാരതി എയര്‍ടെല്ലുമായി സെപ്തംബറിലാണ് ലയിച്ചത്. നേരത്തെ പരീക്ഷണാര്‍ത്ഥം വണ്‍വവെബ് ഇന്ത്യയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ബ്രോഡ്ബാന്‍ഡ് സേനം നല്‍കുന്നതിനുള്ള ലൈസന്‍സ് നല്‍കിയിരുന്നു. ഇന്റര്‍നെറ്റ് സ്പെക്ട്രം കേന്ദ്രം അനുവദിക്കുന്നതോടെ വണ്‍വെബിന് ഇന്ത്യയില്‍ സേവനം നല്‍കിത്തുടങ്ങാം.
'യൂട്ടെല്‍സാറ്റ് വണ്‍വെബിന്റെ വാണിജ്യ ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നതിന് ഇന്ത്യന്‍ സ്‌പേസ് റെഗുലേറ്ററിന്റെ പച്ചക്കൊടി കാണിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെ'ന്ന് യൂട്ടല്‍സാറ്റ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡിന്റെ ഭാരതി ഗ്രൂപ്പ് ചെയര്‍മാനും വൈസ് പ്രസിഡന്റുമായ സുനില്‍ ഭാരതി മിത്തല്‍ വ്യക്തമാക്കി.
എല്ലാവര്‍ക്കും ഇന്റര്‍നെറ്റെന്ന രാജ്യത്തിന്റെ സ്വപ്നത്തിനും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കും ഇത് കരുത്തേകുമെന്നും ഭാരതി ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. ഭൂമിയുമായി വളരെ അടുത്ത ഭ്രമണപഥത്തില്‍ നൂറുകണക്കിന് ഉപഗ്രഹങ്ങള്‍ (ലോ എര്‍ത്ത് ഓര്‍ബിറ്റ്- ലിയോ) വഴി വിന്യസിച്ച് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കുന്നതാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ്.
ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് ഇത് ലഭിക്കുക. മാര്‍ച്ചില്‍ വണ്‍വെബ് 36 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനവുമായി (ഐഎസ്ആര്‍ഒ) പങ്കാളികളായിരുന്നു.