Advertisment

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

നിലവിലെ പുരോഗതി തുടരുകയാണെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പൂർണമായും അസുഖം ഭേദമാകുമെന്നാണ് കരുതുന്നതെന്നും അധികൃതർ അറിയിച്ചു.

author-image
shafeek cm
New Update
ameebic masthishka.jpg

കോഴിക്കോട്∙ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. വെന്റിലേറ്ററിൽ നിന്നും കുട്ടിയെ മാറ്റിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജർമനിയിൽ നിന്നെത്തിച്ചതുൾപ്പെടെ അഞ്ച് മരുന്നുകളാണ് നൽകുന്നത്. ആശങ്കപ്പെടേണ്ട ഘട്ടം കഴിഞ്ഞു.

Advertisment

നിലവിലെ പുരോഗതി തുടരുകയാണെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പൂർണമായും അസുഖം ഭേദമാകുമെന്നാണ് കരുതുന്നതെന്നും അധികൃതർ അറിയിച്ചു. പയ്യോളി തിക്കോടി സ്വദേശിയായ പതിനാലുകാരനാണ് വെള്ളിയാഴ്ച അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. കുട്ടിക്ക് രോഗം നേരത്തെ തന്നെ സംശയിച്ചതിനാൽ അതിനനുസരിച്ചുള്ള മരുന്നുകളാണ് നൽകിയത്. അതിനാൽ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയാനായി.

Health
Advertisment