/sathyam/media/media_files/D3D6IgMgypQWAs5MgzTn.jpg)
oomman chandy funeral function
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രാ സമയത്ത് മദ്യപാനവും ഡിജെ പാര്‍ട്ടിയും നടത്തിയെന്ന് പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെയാണ് മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ജി എസ് ശ്രീകുമാർ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. എംബിബിഎസ് ബാച്ചിന്റെ ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ചാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ദുഃഖാചരണ നിര്‍ദേശം മറികടന്ന് മെഡിക്കല്‍ കോളേജില്‍ സംഗീത പരിപാടി നടന്നത്.
2017 എംബിബിഎസ് ബാച്ചിന്റെ ബിരുദദാന ചടങ്ങ് 17,18,19 തീയതികളിലായിരുന്നു നിശ്ചയിച്ചിരുന്നത്. 17ന് പ്രധാന ചടങ്ങായ ബിരുദദാനം നടന്നു. 18,19 തീയതികളില്‍ ഇതുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളും നിശ്ചയിച്ചിരുന്നു. എന്നാല്‍, ജൂലായ് 18 ന് പുലര്‍ച്ചെ ഉമ്മന്‍ ചാണ്ടിയുടെ മരണ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ അന്നേ ദിവസം പൊതുഅവധിയും തുടര്‍ന്നുള്ള മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. ഇതിനുശേഷവും ആഘോഷ പരിപാടികള്‍ മാറ്റിവെക്കാന്‍ മെഡിക്കല്‍ കോളേജ് തയ്യാറായില്ലെന്നാണ് പരാതി.
ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദര്‍ശനം നടത്തുന്നതിനിടെയാണ് പതിനെട്ടാം തീയതി രാത്രിയില്‍ മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ സംഗീതനിശയും മദ്യപാനവും നടത്തിയതെന്നും പരാതിയില്‍ പറയുന്നു
18ന് വൈകിട്ട് തിരുവനന്തപുരം ദര്‍ബാര്‍ ഹാളിലും ജഗതിയിലെ വസതിയിലുമെല്ലാം ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചുകൊണ്ടിരുന്ന സങ്കടകരമായ അവസ്ഥയിലും മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ സംഗീത പരിപാടി നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ആഘോഷ പരിപാടിക്കിടെ നടന്ന പരസ്യമായ മദ്യപാനം പ്രദേശവാസികള്‍ എക്‌സൈസിനേയും പൊലീസിനേയും വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us