/sathyam/media/post_attachments/xx46PZcHAZAtvniqNy2t.jpg)
കല്‍പ്പറ്റ: ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന്റെ പേരില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതില്‍ മേപ്പാടി പൊലീസാണ് കേസെടുത്തത്. ബോബിയുടെ ഉടമസ്ഥതയിലുള്ള ബോചെ ഭൂമിപത്ര എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം സമ്മാനക്കൂപ്പണ്‍ വിതരണം ചെയ്തതിനാണ് കേസ്.
തന്റെ കമ്പനി സെയില്‍സ് പ്രൊമോഷനെന്ന നിലയില്‍ മാത്രമാണ് സമ്മാനക്കൂപ്പണ്‍ നല്‍കുന്നതെന്ന് ബോബി വ്യക്തമാക്കി. ദിവസേന നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത് കൊണ്ടും സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി വില്‍പ്പന കുറയുന്നതിനാല്‍ സര്‍ക്കാരിന് നഷ്ടമുണ്ടാവുന്നുവെന്നും പറഞ്ഞാണ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ സമ്മാന കൂപ്പണ്‍ വിതരണത്തിനെതിരെ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തതില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്. ലോട്ടറി വില്‍പന കുറയുന്നതിന് ബോബി ചെമ്മണ്ണൂരാണോ ഉത്തരവാദിയെന്നാണ് ഉയരുന്ന ചോദ്യം. സമ്മാനക്കൂപ്പണ്‍ കൊടുക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും എതിരെ കേസ് എടുക്കാറുണ്ടോയെന്നും, നിയമങ്ങള്‍ ഒരാള്‍ക്ക് മാത്രമാണോ ബാധകമെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.