/sathyam/media/media_files/ar9vJq5RrbHoVjtYgrO3.jpg)
വയനാട്; യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ വിവിധ കുറ്റങ്ങൾ ചുമത്തി പൊലീസ്.വയനാട് വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവത്തിലാണ് പൊലീസ് നടപടി.
ഗാർഹികപീഡനം, ആത്മഹത്യാപ്രേരണ, മർദനം എന്നീ കുറ്റങ്ങളാണ് മരിച്ച ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, പിതാവ് ഋഷഭരാജൻ, അമ്മ ബ്രാഹ്മിലി എന്നിവർക്കെതിരെ ചുമത്തിയത്.
ഭർത്താവും വീട്ടുകാരും ഒളിവിലെന്ന് പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.ദർശനയുടെ ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിന് പിന്നാലെയാണ് കുറ്റം ചുമത്തിയത്. കൽപ്പറ്റ ഡിവൈഎസ്പി ടിഎൻ സജീവൻ അന്വേഷണ ചുമതലേറ്റതിന് പിന്നാലെയാണ് നടപടി.
ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ദർശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഭര്‍ത്താവും ഭര്‍തൃ പിതാവും മകളെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായും ദർശനയുടെ ബന്ധുക്കൾ പറഞ്ഞു.
ഈ മാസം 13നാണ് ദർശന അഞ്ചുവയസുള്ള മകൾ ദക്ഷയുമായി വെണ്ണിയോട് പുഴയിൽ ചാടിയത്.ദര്‍ശന പിറ്റേന്ന് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മകളുടെ മൃതദേഹം നാലാം ദിവസം പുഴയില്‍ നിന്നും കണ്ടെടുത്തു.മരണത്തിൽ വനിതാകമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടി.