New Update
/sathyam/media/media_files/nrELbHoii9sVClvUFAOq.jpg)
ചെന്നെ;തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലെ സ്വകാര്യ പടക്ക സംഭരണശാലയിൽ തീപിടിത്തം. അപകടത്തിൽ 6 പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. കൃഷ്ണഗിരി പഴയപേട്ട മുരുകൻ ക്ഷേത്രത്തിലേക്കുള്ള റോഡിലെ സ്വകാര്യ പടക്ക നിർമാണ ശാലയിലെ ഗോഡൗണിലാണ് അപകടം. പരിക്കേറ്റ എല്ലാവരെയും കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisment
അഞ്ച് പേർ കൂടി ഗോഡൗണിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഗ്‌നിശമന സേനയും ജില്ലാ പോലീസും സംയുക്തമായി ക്ഷാപ്രവർത്തനം നടത്തുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൃഷ്ണഗിരി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.