New Update
/sathyam/media/media_files/bfzF3ixifPvVInaQWBIc.jpg)
ഡൽഹി :നിർത്തിയിട്ട കാറിനു പിന്നിൽ ട്രക്ക് ഇടിച്ച് ഡൽഹി പൊലീസ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. മദിപൂർ മെട്രോ സ്റ്റേഷന് സമീപം റോഹ്തക് റോഡിലാണ് സംഭവം. തകരാറുമൂലം കാർ റോഡിൽ നിർത്തിയിട്ടിരുന്ന സമയത്താണ് പുറകിൽ നിന്ന് വന്ന ട്രക്ക് ഇടിച്ചു കയറിയത്. അപകടം നടന്ന സമയത്ത് ഇൻസ്പെക്ടർ കാറിനു പുറത്തു നിൽക്കുകയായിരുന്നു.
Advertisment
ഡൽഹി പൊലീസ് സെക്യൂരിറ്റി യൂണിറ്റിൽ ജോലി ചെയ്യുന്ന ഇൻസ്പെക്ടർ ജഗ്ബീർ സിംഗ് ആണ് കൊല്ലപ്പെട്ടത്. ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവർ അപകടം നടന്ന ശേഷം ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us