New Update
/sathyam/media/media_files/v2m9ffc8SACxw9tLd9JK.jpg)
justin vicky
ബാലി : 210 കിലോ ഭാരമുളള ബാർബെൽ വീണ് കഴുത്തൊടിഞ്ഞ് ഫിറ്റ്‌നസ് ഇൻഫ്‌ളുവൻസർക്ക് ദാരുണാന്ത്യം. ഇന്തോനേഷ്യക്കാരനായ ജസ്റ്റിൻ വിക്കി (33) ആണ് മരിച്ചത്. ബാർബെൽ ഉയർത്തി സ്‌ക്വാട്ട് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Advertisment
ജൂലൈ 15 നാണ് ദാരുണമായ സംഭവം നടന്നത്. 210 കിലോയുള്ള ബാർബെൽ കഴുത്തിൽ വെച്ചതോടെ ഭാരം താങ്ങാനാകാതെ ജസ്റ്റിൻ നിൽക്കുകയായിരുന്നു. തുടർന്ന് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും പുറകോട്ട് വീഴുകയായിരുന്നു. ഇതോടെ ബാർബെൽ കഴുത്തിൽ വീണു. തുടർന്ന് ജസ്റ്റിൻ തന്നെ ബാർബെലിന് കീഴിലൂടെ പുറത്തേക്ക് വരികയായിരുന്നു.
ജസ്റ്റിനെ ഉടൻ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല,