/sathyam/media/media_files/oRbCLsS9gDFPkzoqisHP.jpg)
ചണ്ഡീ​ഗഡ്: ഹരിയാനയിൽ സംഘർഷത്തിന് അയവില്ല. നുഹിൽ തുടങ്ങിയ സംഘർഷം ഹരിയാനയുടെ മറ്റ് ഭാ​ഗങ്ങളിലേക്കും വ്യാപിച്ചു. വിവിധ ഭാ​ഗങ്ങളിൽ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാന ചർച്ചകൾ പുരോ​ഗമിക്കുകയാണ്. സംഘർഷത്തിന് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച ആഭ്യന്തര മന്ത്രി അനിൽ വിജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 40 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. നൂറിലധികം ആളുകളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കുപ്പികളിൽ നൽകുന്നതിനാണ് വിലക്കെന്ന് ഗുരുഗ്രാം ഡെപ്യൂട്ടി കമ്മീഷണർ നിശാന്ത് കുമാർ യാദവ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിൽ മനോഹർലാൽ ഖട്ടർ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രം​ഗത്തെത്തി.
അതേസമയം ​ഗുരു​ഗ്രാമിൽ ഓഫീസുകളെല്ലാം തുറന്നു പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് 'എക്സി'ലൂടെ പറഞ്ഞു. ആർക്കും വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു. 'ഇത്തരം വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഞങ്ങൾ അപലപിക്കുന്നു. എല്ലാ ഓഫീസുകളും തുറന്ന് പ്രവർത്തിക്കുന്നു. ഗുരുഗ്രാമിന് അകത്തും പുറത്തും എവിടെയും യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല. ദയവായി കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക,' എന്നായിരുന്നു പോസ്റ്റ്.
ഒളിവിൽ പോയ ഭിവാനി കൊലക്കേസിലെ മുഖ്യപ്രതിയും ബജ്‌റംഗ്ദൾ പ്രവർത്തകനുമായ മോനു മനേസർ ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്രയിൽ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നതോടെയാണ് സംഘർഷമുണ്ടായത്. മോനു മനേസർ പങ്കെടുക്കുമെന്ന് അറിയിച്ചു കൊണ്ടുളള ആക്ഷേപകരമായ വീഡിയോ പുറത്തുവന്നിരുന്നു. യാത്രയ്ക്കിടെ മേവാത്തിൽ തങ്ങുമെന്ന് മോനു മനേസർ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ജുനൈദ് നസീർ എന്നീ യുവാക്കളുടെ മരണവുമായി ബന്ധപ്പെട്ടതാണ് ഭിവാനി കേസ്. ഫെബ്രുവരിയിൽ ഹരിയാനയിലെ ഭിവാനി ജില്ലയിൽ വാഹനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us