ചെന്നെെയിൽ കനത്ത മഴ, ഗതാഗതം താറുമാറായി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തമിഴ്‌നാട്ടില്‍ കാലവര്‍ഷം ശക്തിയാര്‍ജിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത ഏഴ് ദിവസത്തേക്ക് തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്  പ്രവചിക്കുന്നുണ്ട്.  

author-image
shafeek cm
New Update
rain traffic block.jpg

തമിഴ്നാടന്റ പല ഭാഗങ്ങളിലും കനത്ത മഴ  പെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ ഞായറാഴ്ച കനത്ത മഴയാണ് ചെയ്തത്. വലിയ മഴയെ തുടര്‍ന്ന് യാത്രക്കാര്‍ കടുത്ത ഗതാഗതക്കുരുക്കില്‍പ്പെട്ടിരുന്നു. കനത്ത മഴയെ തുടര്‍ന്ന് നാഗപട്ടണം, കില്‍വേലൂര്‍ താലൂക്ക്, വിഴുപുരം, കടലൂര്‍ തുടങ്ങി വിവിധ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. റാണിപ്പേട്ട്, വെല്ലൂര്‍, തിരുവണ്ണാമലൈ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കും ഭഅവധി പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.

Advertisment

തമിഴ്‌നാട്ടില്‍ കാലവര്‍ഷം ശക്തിയാര്‍ജിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത ഏഴ് ദിവസത്തേക്ക് തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്  പ്രവചിക്കുന്നുണ്ട്.  സംസ്ഥാനത്തെ പത്ത് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്ന്  കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ചെന്നൈ, ചെങ്കല്‍പട്ട്, കാഞ്ചീപുരം, മയിലാടുതുറൈ, നാഗപട്ടണം എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മിതമായ നിരക്കില്‍ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് പ്രവചനങ്ങളുണ്ട്. കൂടാതെ തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലകളിലും കാരയ്ക്കല്‍ മേഖലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 
 
തമിഴ്നാട്, പുതുച്ചേരി, കാരക്കല്‍ തീരദേശ ജില്ലകളില്‍ ഇടയ്ക്കിടെയുള്ള തീവ്രമായ മഴയ്ക്കൊപ്പം നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇന്ന് പകല്‍ സമയത്ത് ഇടിമിന്നലോടും കൂടിയ ചെറിയ മഴയ്ക്കും ഇന്ന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

 

Chennai
Advertisment