Advertisment

'ഐഎൻഎസ് ഇംഫാൽ' വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ പേരിലുള്ള ഇന്ത്യയുടെ ആദ്യത്തെ യുദ്ധക്കപ്പൽ

ഇതിന് 2019 ഏപ്രിലാണ് രാഷ്ട്രപതി അംഗീകാരം നല്‍കുന്നത്. മണിപ്പൂരിന്റെ തലസ്ഥാന നഗരത്തിന്റെ പേരിലൂടെ കപ്പല്‍ ദേശീയ സുരക്ഷയ്ക്കും സമൃദ്ധിക്കും വടക്കുകിഴക്കന്‍ മേഖലയുടെ പ്രാധാന്യമാണ് അടിവരയിടുന്നത്.

New Update
ins imphal.jpg

ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും പുതിയ സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ ഐന്‍എസ് ഇംഫാല്‍ മുംബൈയിലെ നേവല്‍ ഡോക്ക്യാര്‍ഡില്‍ ചൊവ്വാഴ്ച കമ്മീഷന്‍ ചെയ്തു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം വര്‍ധിച്ചുകൊണ്ടിരിക്കെ അതിന്റെ നാവിക ശേഷി വര്‍ധിപ്പിക്കാനാണ് നീക്കം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കമ്മീഷന്‍ ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

Advertisment

ഇന്ത്യയിലെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള ഒരു നഗരത്തിന്റെ പേരിലുള്ള ആദ്യത്തെ യുദ്ധക്കപ്പലാണിത്, ഇതിന് 2019 ഏപ്രിലാണ് രാഷ്ട്രപതി അംഗീകാരം നല്‍കുന്നത്. മണിപ്പൂരിന്റെ തലസ്ഥാന നഗരത്തിന്റെ പേരിലൂടെ കപ്പല്‍ ദേശീയ സുരക്ഷയ്ക്കും സമൃദ്ധിക്കും വടക്കുകിഴക്കന്‍ മേഖലയുടെ പ്രാധാന്യമാണ് അടിവരയിടുന്നത്.

 7,400 ടണ്‍ വെയ്റ്റും മൊത്തം 164 മീറ്റര്‍ നീളവുമുള്ള ഒരു ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍, ഉപരിതലത്തില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകള്‍, കപ്പലുകള്‍ ആക്രമിക്കാവുന്ന മിസൈലുകള്‍,ടോര്‍പ്പിഡോകള്‍ എന്നിവയുള്‍പ്പെടെ അത്യാധുനിക ആയുധങ്ങളും സെന്‍സറുകളും ഉള്‍ക്കൊള്ളുന്ന ശക്തവും ബഹുമുഖവുമായ പ്ലാറ്റ്‌ഫോമാണ് ഇംഫാല്‍. സംയോജിത വാതകം (COGAG) പ്രൊപ്പല്‍ഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ കപ്പലിന് 30 നോട്ടില്‍ (56 കി.മീ/മണിക്കൂറില്‍) കൂടുതല്‍ വേഗത കൈവരിക്കാന്‍ കഴിയും.

ബ്രഹ്‌മോസ് സര്‍ഫസ് ടു സര്‍ഫസ് മിസൈലുകള്‍, മധ്യദൂര ഉപരിതല-വിമാന മിസൈലുകള്‍, അന്തര്‍വാഹിനികള്‍ ആക്രമിക്കാവുന്ന തദ്ദേശീയ റോക്കറ്റ് ലോഞ്ചറുകള്‍, 76 എംഎം സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട് എന്നിവ ഉള്‍പ്പെടുന്ന ഏകദേശം 75 ശതമാനം തദ്ദേശീയമായ സംവിധാനങ്ങള്‍ കപ്പലിലുണ്ട്. തുറമുഖത്തും കടലിലുമായി കര്‍ശനവും സമഗ്രവുമായ ട്രെയല്‍ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഒക്ടോബര്‍ 20നാണ് ഐഎന്‍എസ് ഇംഫാല്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറിയത്.

തുടര്‍ന്ന്, കഴിഞ്ഞ മാസം വിപുലീകൃത സൂപ്പര്‍സോണിക് ബ്രഹ്‌മോസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. കമ്മീഷന്‍ ചെയ്യുന്നതിന് മുമ്പ് ഇതാദ്യമായാണ് ഒരു തദ്ദേശീയ യുദ്ധക്കപ്പലില്‍ ഇങ്ങനൊരു പരീക്ഷണം നടത്തുന്നത്. ഈ നാഴികക്കല്ലിന് പിന്നാലെ, മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ന്യൂഡല്‍ഹിയില്‍ കപ്പലിന്റെ ചിഹ്നം അനാച്ഛാദനം ചെയ്തു. കമ്മീഷന്‍ ചെയ്യുന്നതോടെ ഐഎന്‍എസ് ഇംഫാല്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഭാഗമാകും

 

ins imphal
Advertisment