പൂഞ്ച് ഭീകരാക്രമണം: ഭീകരർക്കായി തിരച്ചിൽ ശക്തം, മൊബെെൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

ധത്യാര്‍ മോറിന് സമീപം സ്ഥിതിചെയ്യുന്ന കൊടുംവളവില്‍ വ്യാഴാഴ്ച വൈകുന്നേരം 3:45 നായിരുന്നു സൈനിക വാഹനങ്ങള്‍ക്കു നേരേ ഭീകരര്‍ ആക്രമണം നടത്തിയത്.

author-image
shafeek cm
New Update
poonch search.jpg

ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരര്‍ വ്യാഴാഴ്ച നടത്തിയ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരരെ പിടികൂടുന്നതിനായുള്ള സൈനിക നീക്കം സുരക്ഷാ സേന  തുടരുന്നതിനിടെ രജൗരി, പൂഞ്ച് ജില്ലകളില്‍ വെള്ളിയാഴ്ച മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ തടഞ്ഞു. പ്രദേശത്ത് വ്യോമനിരീക്ഷണം വര്‍ധിപ്പിച്ചിരിക്കുകയാണ്. സൈന്യത്തിന്റെ നമത/ത്വത്തില്‍ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്, പൂഞ്ച് ജില്ലയിലെ രജൗരി സെക്ടറിലെ ദേരാ കി ഗലി വനമേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. 

Advertisment

ധത്യാര്‍ മോറിന് സമീപം സ്ഥിതിചെയ്യുന്ന കൊടുംവളവില്‍ വ്യാഴാഴ്ച വൈകുന്നേരം 3:45 നായിരുന്നു സൈനിക വാഹനങ്ങള്‍ക്കു നേരേ ഭീകരര്‍ ആക്രമണം നടത്തിയത്.  സഞ്ചരിച്ചുകൊണ്ടിരുന്ന സൈനിക വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ പതിയിരുന്ന ആക്രമണം നടത്തുകയായിരുന്നു എന്നാണ് വിവരം. ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്തുന്നതിന് സ്‌നിഫര്‍ നായ്ക്കളെയടക്കം വിന്യസിച്ചു കൊണ്ടാണ് സൈനികര്‍ തിരച്ചില്‍ നടത്തുന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

പൂഞ്ച് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തു. യുഎസ് നിര്‍മിത എം4 കാര്‍ബൈന്‍ ആക്രമണ റൈഫിളുകളുടെ ഉപയോഗം പ്രദര്‍ശിപ്പിച്ച ഭീകരര്‍ ആക്രമണ സ്ഥലത്തു നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. 1980-കളില്‍ അമേരിക്കയില്‍ വികസിപ്പിച്ചെടുത്ത ഭാരം കുറഞ്ഞതും ഗ്യാസില്‍ പ്രവര്‍ത്തിപ്പിക്കുന്നതുമായ മാഗസിന്‍ ഉപയോഗിക്കുന്ന ആയുധമാണ് ങ4 കാര്‍ബൈന്‍. യുഎസ് സായുധ സേനയുടെ കാലാള്‍പ്പട ഉപയോഗിക്കുന്ന ആയുധമാണിതെഎന്നാണ് വിവരം.  മറ്റ് 80 ലധികം രാജ്യങ്ങളും ഇത് സ്വീകരിച്ചിട്ടുണ്ട്. 

റോഡില്‍ കൊടുംവളവുകളും കുണ്ടും കുഴിയും കാരണം ഈ സമയത്ത് സൈനിക വാഹനങ്ങള്‍ വേഗത കുറക്കുമെന്നുള്ളതിനാലാണ് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ധാത്യാര്‍ മോര്‍ എന്ന സ്ഥലം ആക്രമണത്തിനായി ഭീകരര്‍ തിരഞ്ഞെടുത്തതെന്ന് വൃത്തങ്ങള്‍ ഇന്ത്യ ടുഡേ ടിവിയോട് ചൂണ്ടിക്കാട്ടിയിരുന്നു. ധേര കി ഗലിക്കും ബുഫ്‌ലിയാസിനും ഇടയിലുള്ള ധത്യാര്‍ മോര്‍ എന്ന കുന്നിന്‍ മുകളിലാണ് ഭീകരര്‍ നിലയുറപ്പിച്ചിരുന്നത്. അവിടെ നിന്നാണ് രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നും വൃത്തങ്ങള്‍ അറിയിച്ചു.

തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് അഞ്ച് ദിവസം മുന്‍പ് അതായത് ഡിസംബര്‍ 16 നാണ് ഉത്തര്‍പ്രദേശിലെ കോട്ദ്വാറില്‍ നിന്നുള്ള റൈഫിള്‍മാന്‍ ഗൗതം കുമാര്‍ (28) അവധി കഴിഞ്ഞ് ഡ്യൂട്ടിയില്‍ തിരിച്ചെത്തിയത്. 2024 മാര്‍ച്ച് 11 ന് നടക്കാനിരുന്ന അദ്ദേഹത്തിന്റെ വിവാഹത്തിനായി ഗൗതം കുമാറിന്റെ കുടുംബം ഒരുക്കത്തിലായിരുന്നു. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ തന്റെ സഹോദരന്റെ സൈനിക യൂണിറ്റില്‍ നിന്ന് കോള്‍ വന്നതായി ഗൗതമിന്റെ മൂത്ത സഹോദരന്‍ രാഹുല്‍ കുമാര്‍ വെള്ളിയാഴ്ച പറഞ്ഞു. ആ സമയം സഹോദരന്‍ കൊല്ലപ്പെട്ടിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. യുവ സൈനികന്റെ വേര്‍പാടില്‍ ദു:ഖത്തിലാണ് കുടുംബവും നാടും. 

ജമ്മു കശ്മീരിലെ പൂഞ്ചില്‍ നടന്ന ഭീകരാക്രമണത്തെ പ്രതിപക്ഷ നേതാക്കള്‍ അപലപിക്കുകയും സുരക്ഷാ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന ശിവസേനയുടെ തീപ്പൊരി നേതാവും എംപിയുമായ സഞ്ജയ് റാവത്ത് പൂഞ്ചിലെ ആക്രമണത്തിനും 40 സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്  ജീവനക്കാര്‍ കൊല്ലപ്പെട്ട 2019 ലെ പുല്‍വാമ ആക്രമണത്തിനും സമാനതകളുണ്ടെന്ന് സൂചിപ്പിച്ചു. 

പശ്ചിമ ബംഗാളിനെ അപേക്ഷിച്ച് താഴ്വരയിലെ സുരക്ഷാ സാഹചര്യം മികച്ചതാണെന്ന് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ വെള്ളിയാഴ്ച അവകാശപ്പെട്ട് രംഗത്തെത്തി. കശ്മീരിലെ സുരക്ഷാ സാഹചര്യം ബംഗാളിലേതിനേക്കാള്‍ മികച്ചതാണ്. ദയവായി സംസ്ഥാനം സന്ദര്‍ശിക്കൂ. നിങ്ങള്‍ക്ക് വ്യത്യാസം മനസ്സിലാകുംന്ത  കൊല്‍ക്കത്തയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ സിന്‍ഹ പറഞ്ഞു.

latest news poonch
Advertisment