'കുറ്റക്കാരെ പരോള്‍ പോലും നല്‍കാതെ ആജീവനാന്തം ശിക്ഷിക്കണം'; മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാര്‍ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ലെന്ന് ഇറോം ശര്‍മ്മിള

മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാര്‍ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ലെന്ന് ഇറോം ശര്‍മ്മിള

author-image
shafeek cm
New Update
eerom sharmila

eerom sharmila

മണിപ്പുരില്‍ രണ്ടു യുവതികളെ നഗ്‌നരാക്കി റോഡിലൂടെ നടത്തി ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കുറ്റക്കാരെ പരോള്‍ പോലും നല്‍കാതെ ആജീവനാന്തം ശിക്ഷിക്കണമെന്നു മണിപ്പുരിലെ സമരനായിക ഇറോം ശര്‍മിള. മണിപ്പൂരില്‍ നടന്നത് മനുഷ്യത്വരഹിതമായ സംഭവമാണെന്നും ഇപ്പോള്‍ മണിപ്പുരില്‍ നടക്കുന്ന കാര്യങ്ങളില്‍ അതീവ ദുംഖം തോന്നുന്നെന്നും ഇറോം ശര്‍മ്മിള പ്രതികരിച്ചു.

Advertisment

 കേന്ദ്രസര്‍ക്കാര്‍ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ മണിപ്പൂരില്‍ നടക്കില്ലായിരുന്നുവെന്നും ഇറോം ശര്‍മിള പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ താന്‍ തകര്‍ന്നുപോയെന്ന് നേരത്തെ ഇറോം ശര്‍മ്മിള ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു. സംഭവത്തിലെ മനുഷ്യത്വമില്ലായ്മയെ ന്യായീകരിക്കാന്‍ ഒന്നിനും കഴിയില്ല. മറ്റുള്ളവരെ അപമാനിക്കുന്നതിലൂടെയും ലൈംഗികമായി ആക്രമിക്കുന്നതിലൂടെയും കുറ്റവാളികള്‍ എന്താണ് നേടാന്‍ ശ്രമിക്കുന്നതെന്നും അവര്‍ ലേഖനത്തില്‍ ചോദിച്ചിരുന്നു.

മണിപ്പൂരില്‍ ദീര്‍ഘകാലം സൈനിക നിയമത്തിനെതിരെ നിരാഹാരസമരം നടത്തിയ ഇറോം ശര്‍മ്മിള തെരഞ്ഞെടുപ്പില്‍ സ്വന്തം നാട്ടുകാരില്‍ നിന്നേറ്റ അവഗണനയില്‍ മനംനൊന്താണ് മണിപ്പൂര്‍ വിട്ടത്. ഇപ്പോള്‍ ബംഗളൂരുവിലാണ് താമസം. മണിപ്പുരിനെ ശ്വാസം മുട്ടിച്ച അഫ്സ്പ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വര്‍ഷക്കാലം ആഹാരം കഴിക്കാതെ സത്യഗ്രഹം നടത്തിയിരുന്നു ഇറോം ശര്‍മിള. 2016ല്‍ നിരാഹാരസമരത്തില്‍നിന്നു പിന്മാറിയ ഇറോം ശര്‍മിള പാര്‍ട്ടിയുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വെറും 90 വോട്ട് മാത്രമാണു ലഭിച്ചത്.

latest news eerom sharmila
Advertisment