സര്‍ക്കാരിനെ വിമര്‍ശിച്ചു, മാധ്യമപ്രവര്‍ത്തകന്‍ തടങ്കലില്‍: റദ്ദാക്കി ഹൈക്കോടതി

ഇത്തരം തടങ്കലുകളെ 'പ്രതിരോധ തടങ്കല്‍ നിയമത്തിന്റെ ദുരുപയോഗം' എന്ന് വിശേഷിപ്പിച്ച ഹൈക്കോടതി അധികാരികളെ രൂക്ഷമായി വിമര്‍ശിച്ചു.

author-image
shafeek cm
New Update
jammu man.jpg

സർക്കാരിന്റെ വിമര്‍ശകനാകുന്നത് ഒരാളെ തടങ്കലില്‍ വയ്ക്കാനുള്ള കാരണമല്ലെന്ന് ജമ്മു കശ്മീര്‍, ലഡാക്ക് ഹൈക്കോടതി. കാശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ സജാദ് അഹമ്മദ് ദറിന്റെ (സജാദ് ഗുല്‍) തടങ്കല്‍ റദ്ദാക്കിയാണ് കോടതിയുടെ പരാമര്‍ശം. സജാദിനെതിരായ ആരോപണങ്ങള്‍ അവ്യക്തമാണെന്ന് കണ്ടെത്തിയതായി കോടതി പറഞ്ഞു.

Advertisment

ഇത്തരം തടങ്കലുകളെ 'പ്രതിരോധ തടങ്കല്‍ നിയമത്തിന്റെ ദുരുപയോഗം' എന്ന് വിശേഷിപ്പിച്ച ഹൈക്കോടതി അധികാരികളെ രൂക്ഷമായി വിമര്‍ശിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും പ്രസ്താവനകളിലൂടെയും ശത്രുത വളര്‍ത്തിയതിന്റെ പേരില്‍ 2022 ജനുവരി 16 മുതല്‍ ജമ്മു കശ്മീര്‍ പൊതു സുരക്ഷാ നിയമപ്രകാരം സജാദ് ഗുല്‍ തടങ്കലില്‍ കഴിയുകയാണ്.

'ഗവണ്‍മെന്റിന്റെ നയങ്ങളെ വിമര്‍ശിക്കുന്നവരെ തടങ്കലില്‍ വയ്ക്കാനുള്ള അധികാരികളുടെ ഭാഗത്തുനിന്നുള്ള അത്തരം പ്രവണത പ്രതിരോധ നിയമത്തിന്റെ ദുരുപയോഗമാണ്.', കോടതി അതിന്റെ വിധിന്യായത്തില്‍ വ്യക്തമാക്കി. 

തടങ്കലില്‍ അടയ്ക്കാനുള്ള കാരണങ്ങളില്‍ ഗുല്‍ ഏതെങ്കിലും തെറ്റായ വാര്‍ത്ത അപ്ലോഡ് ചെയ്തുവെന്നോ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിംഗ് യഥാര്‍ത്ഥ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നോ എവിടെയും പരാമര്‍ശിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിംഗ്, ജസ്റ്റിസ് എം എ ചൗധരി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കൂടാതെ നിരവധി നടപടിക്രമങ്ങളുടെ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

നേരത്തെ, 2022 ഡിസംബറില്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച്, തടങ്കല്‍ ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. 

jammu kashmir#
Advertisment