'വന ബില്ലിൽ - ജോസ് കെ മാണിയുടെ പ്രതികരണം റോഷിക്കുള്ള ഒളിയമ്പ്'- തോമസ് സി കുറ്റിശ്ശേരിൽ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
jose k mani   roshi

മാവേലിക്കര: കേരള കോൺഗ്രസ് (എം)ൽ ഉണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതയാണ് വനഭേദഗതി ബില്ലിനെ ചെല്ലിയുള്ള ജോസ് കെ. മാണിയുടെ പ്രസ്ഥാവനയെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരിൽ.

Advertisment

jose k mani roshy augustine

വന ഭേദഗതി കരട് ബിൽ മന്ത്രിസഭയിൽ അവതരിപ്പിച്ചപ്പോൾ അതിൻ്റെ ഭാഗമായ പാർട്ടിയിലെ വിരുദ്ധ ചേരിയുടെ നേതാവുംകേരള കോൺഗ്രസ് (എം ) ൻ്റെ മന്ത്രിസഭയിലെ  പ്രതിനിധിയുമായ  റോഷി അഗസ്റ്റിനുള്ള ഒളിയമ്പായി മാത്രമേ വന ഭേദഗതി ബില്ലിനെ എതിർത്തുകൊണ്ട് ജോസ് കെ മാണിയുടെ പ്രസ്ഥാവനയെ നോക്കിക്കാണാൻ കഴിയൂ.


വനയോര കർഷകർക്ക് വളരെ പ്രതികൂലമായി തീരുന്ന ഈ വന നിയമ ഭേദഗതി ബില്ല് മന്ത്രിസഭയിൽ അവതരിപ്പിച്ചപ്പോൾ അതിനെതിരെ പരസ്യമായ നിലപാടെടുക്കത്ത തങ്ങളുടെ പാർട്ടി പ്രതിനിധിയെ ശാസിക്കാൻ കഴിയാത്ത പാർട്ടി ചെയർമാനായ ജോസ് കെ മാണി കർഷക സ്നേഹം നടിച്ചു കൊണ്ട് പരസ്യ പ്രസ്ഥാവന നടത്തിയത് റോഷി ക്കുള്ള ഒളിയമ്പായി മാത്രമേ കാണാൻ കഴിയൂ.


പ്രസ്ഥാവനയിൽ ആത്മാർഥത ഉണ്ടങ്കിൽ പാർട്ടി കമ്മറ്റി വിളിച്ചു കൂട്ടി മന്ത്രിസഭയിൽ വനഭേദഗതി കരട് ബിൽ അവതരിപ്പിച്ചപ്പോൾ അതിനെതിരെ നിലപാട് സ്വീകരിക്കാത്ത റോഷിയെ ശാസിക്കുവാൻ എങ്കിലും ജോസ് കെ മാണി തയ്യാറാകേണ്ടിയിരുന്നു എന്ന് കുറ്റിശ്ശേരി പ്രസ്ഥാവനയിൽ ചൂണ്ടിക്കാട്ടി.

Advertisment