ജസ്റ്റിന്‍ ട്രൂഡോയ്ക്ക് തിരിച്ചടി: ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷകക്ഷിയായ യാഥാസ്ഥിതിക പാര്‍ട്ടിക്ക് വമ്പന്‍ ജയം

1993 മുതല്‍ ലിബറല്‍ പാര്‍ട്ടി കൈവശം വച്ചിരുന്ന സീറ്റാണ് ഈ തിരഞ്ഞെടുപ്പില്‍ നഷ്ടമായത്. 2011ലെ പൊതുതിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടായപ്പോഴും പാര്‍ട്ടിയെ പിന്താങ്ങിയത് സെന്റ് പോളാണ്.

author-image
shafeek cm
New Update
trudo

ഒട്ടാവ: കാനഡയില്‍ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ടൊറാന്റോ സെന്റ് പോളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷകക്ഷിയായ യാഥാസ്ഥിതിക പാര്‍ട്ടിക്ക് വമ്പന്‍ ജയം. അടുത്ത വര്‍ഷം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലുണ്ടായ തിരഞ്ഞെടുപ്പ് ഫലം കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയ്ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ 30 വര്‍ഷമായി പാര്‍ട്ടി നിലനിര്‍ത്തിയ മണ്ഡലത്തില്‍ യാഥാസ്ഥിതിക പാര്‍ട്ടി നേതാവ് ഡോണ്‍ സ്റ്റുവര്‍ട്ട് 192 ല്‍ 189 വോട്ട് നേടിയാണ് വിജയിച്ചത്.

Advertisment

1993 മുതല്‍ ലിബറല്‍ പാര്‍ട്ടി കൈവശം വച്ചിരുന്ന സീറ്റാണ് ഈ തിരഞ്ഞെടുപ്പില്‍ നഷ്ടമായത്. 2011ലെ പൊതുതിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടായപ്പോഴും പാര്‍ട്ടിയെ പിന്താങ്ങിയത് സെന്റ് പോളാണ്. ആ വര്‍ഷം പാര്‍ട്ടിക്ക് ആകെ ലഭിച്ച 34 സീറ്റുകളില്‍ ആശ്വാസമായത് ടൊറാന്റോ സെന്റ് പോളിലെ വിജയമായിരുന്നു. ഇപ്പോഴത്തെ ഫലം ആവര്‍ത്തിച്ചാല്‍ 2025ലെ തിരഞ്ഞെടുപ്പില്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഭരണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

justin trudo
Advertisment