New Update
/sathyam/media/media_files/pY052Gk1UE4Qb0GbI9Sg.jpg)
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചു. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്രയാണ് അദ്ദേഹത്തിന്റെ സ്വന്തം നാട്ടിലേക്ക് എത്തുന്നത്.
Advertisment
വഴിനീളെ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനും ഒഴുകിയെത്തുന്നത് പതിനായിരങ്ങളാണ്. ഇന്ന് ഏഴ് മണിക്ക് മുമ്പായി വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനത്ത് എത്തി ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷം പുതുപ്പള്ളിയിലെ വസതിയിൽ എത്തിച്ച ശേഷം അന്ത്യ കർമ്മങ്ങൾക്കായി പുതുപ്പള്ളി സെന്റ് ജോർജ്
പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ ആരംഭിക്കുന്ന അന്ത്യ ശുശ്രൂഷകൾ ക്ക് ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ നേതൃത്വം നൽകും.രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.