Special News
പിണറായി 3.0 ലോഡഡ് എന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടാൽ തുടർഭരണം കിട്ടില്ല. ജനങ്ങൾക്കൊപ്പം ചേർന്നു നിന്ന് പ്രവർത്തിക്കണം. അമിതമായ ആത്മവിശ്വാസമല്ല, പ്രവർത്തനത്തിലെ മികവാണ് വേണ്ടത്. മൂന്നാം പിണറായി സർക്കാരെന്ന അട്ടഹാസങ്ങൾക്കിടെ എൽ.ഡി.എഫിന് മൂന്നാമൂഴത്തിനുള്ള സാദ്ധ്യത എന്ന് തുറന്നുപറഞ്ഞ് പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. തുടർഭരണം കിട്ടുമെങ്കിൽ അത് ഒന്നും രണ്ടും പിണറായി സർക്കാരുകൾ സൃഷ്ടിച്ച് വികസനത്തിന്റെ പേരിൽ. പുതിയ കേരളത്തിനായുള്ള പിണറായിയുടെ നവകേരള രേഖ പാർട്ടിക്ക് തുടർഭരണം നേടിക്കൊടുക്കുമോ ?