Advertisment

'കെഎസ്ആർടിസി' ഇനി കർണ്ണാടകയ്ക്കും സ്വന്തം; ആനവണ്ടി പ്രേമികളെ നിരാശയിലാക്കി കോടതി വിധി

കര്‍ണാടകയുടെ നടപടിക്കെതിരെ കേരളം കോടതിയില്‍ സമര്‍പ്പിച്ച കേസിനാണ് ഇപ്പോള്‍ തീര്‍പ്പുണ്ടായിരിക്കുന്നത്.

author-image
shafeek cm
New Update
Ksrtc



ചെന്നൈ: സര്‍ക്കാര്‍ ബസുകളിലെ കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തു കര്‍ണാടകത്തിനും ഉപയോഗിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. പേര് ഉപയോഗിക്കാനുള്ള അവകാശം കേരളത്തിന് മാത്രം നല്‍കിയ ട്രേഡ് മാര്‍ക്ക് രജിസ്റ്ററി ഉത്തരവ് കോടതി റദ്ദാക്കി. കേരളം നല്‍കിയ ഹര്‍ജി തള്ളിയാണ് ഉത്തരവ്. മലയാളം അടക്കം ഭാഷകളില്‍ സ്ഥലപ്പേര് എഴുതുന്നതിനാല്‍ പൊതുജനത്തിന് ആശയക്കുഴപ്പം ഉണ്ടാകില്ലെന്നും കോടതി പറഞ്ഞു.

Advertisment

യി രജിസ്ട്രി വിധിച്ച ശേഷവും കര്‍ണാടകം കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിക്കുന്നുണ്ടായിരുന്നു. പുതിയ ഉത്തരവ് കേരള ആര്‍ടിസിക്ക് സാമ്പത്തികപരമായി തിരിച്ചടിയാകും. കെഎസ്ആര്‍ടിസി എന്ന ഡോമെയിന്‍ പേര് കര്‍ണാടകം കൈവശം വച്ചിരിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ബുക്കിങ് കേരളത്തിന് നഷ്ടമാകുന്ന സാഹചര്യം ഉണ്ടായിരുന്നു.

മലയാളികളെ സംബന്ധിച്ച് കെഎസ്ആര്‍ടിസി എന്ന ആനവണ്ടി അവരുടെ അഭിമാനത്തിന്റെ പ്രതീകമാണ്. ചുവന്ന വണ്ടിയില്‍ കെഎസ്ആര്‍ടിസി എന്ന ബോര്‍ഡും ചിന്നംവിളിച്ച് നില്‍ക്കുന്ന ആനകള്‍ ഉള്‍പ്പെട്ട അടയാളവും മലയാളിയായ ഓരോ വാഹന പ്രേമിയും മനസ്സില്‍ സൂക്ഷിക്കുന്ന വസ്തുതകളാണ്. കെഎസ്ആര്‍ടിസി എന്ന പേരിനെ സംബന്ധിച്ച് നിരവധി വര്‍ഷങ്ങളായി കേരളവും കര്‍ണാടകയും തമ്മില്‍ കോടതി വ്യവഹാരങ്ങള്‍ നടന്നുവരികയാണ്. തങ്ങളാണ് ഏറ്റവും വലിയ പൊതു ഗതാഗത സംവിധാനമെന്നും അതുകൊണ്ടുതന്നെ കെഎസ്ആര്‍ടിസി എന്ന പേര് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും കര്‍ണാടക വാദിക്കുമ്പോള്‍ കര്‍ണാടകയെക്കാള്‍ എത്രയോ വര്‍ഷം മുന്‍പ് ആരംഭിച്ചതാണ് കേരളത്തിന്റെ പൊതുഗതാഗത സംവിധാനമെന്നാണ് കേരളത്തിന്റെ വാദം.

വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയ കണ്ണൂര്‍ ഡീലക്സ് എന്ന പ്രേം നസീര്‍ ചിത്രത്തില്‍ കെഎസ്ആര്‍ടിസി ഇടം പിടിച്ചതും തുടര്‍ന്ന് കോടതി ഇടപെട്ട് ആ പേര് കേരളത്തിനാണെന്ന് വ്യക്തമാക്കിയതും ഏറെ വാര്‍ത്താപ്രാധാനം നേടിയ സംഭവങ്ങളാണ്. എന്നാല്‍ കര്‍ണാടക വീണ്ടും കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിച്ച് സര്‍വീസ് നടത്തുകയായിരുന്നു.

കര്‍ണാടകയുടെ നടപടിക്കെതിരെ കേരളം കോടതിയില്‍ സമര്‍പ്പിച്ച കേസിനാണ് ഇപ്പോള്‍ തീര്‍പ്പുണ്ടായിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ പേരിനെ ചൊല്ലി കേരളവും കര്‍ണാടകയും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന നിയമ പോരാട്ടത്തില്‍ ഒടുവില്‍ തീര്‍പ്പെരത്തുമ്പോള്‍ അതിന്റെ നേട്ടം പക്ഷേ കര്‍ണാടകക്കാണെന്നു മാത്രം. 'കെഎസ്ആര്‍ടിസി' എന്ന പേര് ഇനിമുതല്‍ കര്‍ണാടകയ്ക്ക് ഉപയോഗിക്കാം. കര്‍ണാടക ഈ പേര് ഉപയോഗിക്കുന്നതിനെതിരെ കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളുകയായിരുന്നു.

കെഎസ്ആര്‍ടിസി എന്ന പേര് തങ്ങള്‍ക്ക് മാത്രമാണെന്ന് അവകാശപ്പെട്ടാണ് കേരളം രംഗത്തെത്തിയത്. ട്രേഡ് മാര്‍ക്ക് രജിസ്ട്രി തങ്ങള്‍ക്കും മാത്രമാണു കെഎസ്ആര്‍ടിസി എന്നു ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും മറ്റാര്‍ക്കും ആ പേര് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും കേരളം കോടതിയില്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു. കര്‍ണാടകത്തിനെതിരെ കേരളത്തിന്റെ കെഎസ്ആര്‍ടിസി നിയമ പോരാട്ടം ആരംഭിക്കുന്നത് അങ്ങനെയാണ്.

കേരളത്തിന്റെ അവകാശവാദത്തിനെതിരെ കര്‍ണാടക, ചെന്നൈയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പലേറ്റ് ബോര്‍ഡിനെ സമീപിച്ചു. തങ്ങള്‍ക്കും കെഎസ്ആര്‍ടിസിയില്‍ അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പലേറ്റ് ബോര്‍ഡിനെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട നിയമനടപടികളില്‍ നടന്നുവരുന്നതിനിടയില്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പലേറ്റ് ബോര്‍ഡു തന്നെഇല്ലാതാവുകയായിരുന്നു. അതോടെയാണ് കേസ് മദ്രാസ് ഹൈക്കോടതിയിലേക്ക് എത്തിയത്. കോടതിയില്‍ നടന്ന വ്യവഹാരത്തിനൊടുവിലാണ് ഇപ്പോള്‍ വിധിയെത്തിയെത്തിയതും.

കേരളം രൂപീകരിക്കുന്നതിന് മുന്‍പ് തിരുവിതാംകൂര്‍ രാജ കുടുംബമാണ് പൊതു ഗതാഗത സംവിധാനം ആരംഭിച്ചത്. സംസ്ഥാന രൂപീകരണത്തിനു ശേഷം പൊതു ഗതാഗത സംവിധാനം തുടര്‍ന്നു വരികയും 1965ല്‍ കെഎസ്ആര്‍ടിസി ബോര്‍ഡ് രൂപീകരിച്ച് കേരള ഗതാഗതത്തിന്റെ ഭാഗമാവുകയും ചെയ്തു. അതുകഴിഞ്ഞ് എട്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് കര്‍ണാടക കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി തങ്ങളുടെ മാത്രമാണെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടകം രംഗത്ത് എത്തിയതോടെയാണ് പ്രശ്നത്തിലേക്ക് കേരളവും ഇറങ്ങിയത്.

 

ksrtc latest news
Advertisment