Advertisment

കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ലഖ്ബീർ സിംഗ് ലാൻഡയെ തീവ്രവാദിയായി പ്രഖ്യാപിച്ചു

ഈ വര്‍ഷം സെപ്റ്റംബറില്‍, കാനഡ ആസ്ഥാനമായുള്ള തീവ്രവാദിയുടെ അടുത്ത കൂട്ടാളികളുമായി ബന്ധമുള്ള 48 സ്ഥലങ്ങളില്‍ പഞ്ചാബ് പോലീസ് റെയ്ഡ് നടത്തിയിരുന്നു.

New Update
lakhbir singh.jpg

കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ലഖ്ബീര്‍ സിംഗ് ലാന്‍ഡയെ ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു. ഖലിസ്ഥാനി ഗ്രൂപ്പായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലില്‍ (ബികെഐ) ഉള്‍പ്പെടുന്നയാളാണ് 33 കാരനായ ഗുണ്ടാസംഘം ലഖ്ബീര്‍ സിംഗ്.  കൂടാതെ 2021ല്‍ മൊഹാലിയിലെ പഞ്ചാബ് പോലീസ് ഇന്റലിജന്‍സ് ആസ്ഥാനത്ത് നടന്ന റോക്കറ്റ് ആക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കാളിയായിരുന്നു സിംഗ്. 2022 ഡിസംബറില്‍ ടാര്‍ന്‍ തരണിലെ സര്‍ഹാലി പോലീസ് സ്റ്റേഷനില്‍ ആര്‍പിജി ആക്രമണവുമായി ബന്ധപ്പെട്ട് കേസിലും ലാന്‍ഡ ഉള്‍പ്പെട്ടിരുന്നതായാണ് വിവരം. പഞ്ചാബ് സ്വദേശിയാണ് ലാന്‍ഡ. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാനഡയിലാണ് താമസം. ഇന്ത്യയ്ക്കെതിരായ ഗൂഢാലോചനകളിലും ഇയാള്‍ പങ്കാളിയാണ്.

Advertisment

ഈ വര്‍ഷം സെപ്റ്റംബറില്‍, കാനഡ ആസ്ഥാനമായുള്ള തീവ്രവാദിയുടെ അടുത്ത കൂട്ടാളികളുമായി ബന്ധമുള്ള 48 സ്ഥലങ്ങളില്‍ പഞ്ചാബ് പോലീസ് റെയ്ഡ് നടത്തിയിരുന്നു. സെപ്റ്റംബര്‍ 21ന് ഒരു വ്യാപാരിയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നായിരുന്നു നടപടി. ലാന്‍ഡ ഹരികെയെന്ന് അവകാശപ്പെട്ടയാള്‍ 15 ലക്ഷം രൂപ ആവശ്യപ്പെട്ടതായും വ്യാപാരി പറഞ്ഞിരുന്നു. റെയ്ഡിന് പിന്നാലെ ഏതാനും പേര്‍ പിടിയിലാകുകയും ചെയ്തിരുന്നു. കാനഡ തീവ്രവാദികള്‍ക്കും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഇടം നല്‍കുന്ന രാജ്യമായി മാറുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ (എംഇഎ) വക്താവ് അരിന്ദം ബാഗ്ചി അടുത്തിടെ പറഞ്ഞിരുന്നു.

 ഇപ്പോഴിത് ഇന്ത്യയുടെ പ്രധാന പ്രശ്‌നമായി മാറുന്നുവെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. സിഖ് വിഘടനവാദിയായ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ കൊല്ലാന്‍ ഒരു ഇന്ത്യന്‍ പൗരന്‍ ഗൂഢാലോചന നടത്തിയെന്ന് യുഎസ് ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് പിന്നാലെ ഒട്ടാവയുമായുള്ള ന്യൂഡല്‍ഹിയുടെ ബന്ധം വഷളായിക്കുകയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. ട്രൂഡോയുടെ ഈ പരാമര്‍ശത്തിന് പിന്നാലെയാണ് അരിന്ദം ബാഗ്ചിയുടെ പ്രതികരണം.

ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയില്‍ വെച്ച് ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിയിരുന്നു. 2020ല്‍ നിരോധിത ഭീകര സംഘടനായ ഖാലിസ്ഥാന്‍ പ്രവര്‍ത്തകന്‍ നിജ്ജാറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ അസംബന്ധവും പ്രകോപനപരവുമാണെന്ന് പറഞ്ഞ് ഇന്ത്യ തള്ളി. കഴിഞ്ഞ മാസം നവംബറില്‍, യുഎസിന്റെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ള ഒരു സിഖ് വിഘടനവാദിയെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യക്കാരനായ നിഖില്‍ ഗുപ്ത, ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി യുഎസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചിരുന്നു.

 

lakhbir singh
Advertisment