കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി, എസ്‌ഐയെ വെട്ടി പരിക്കേല്‍പിച്ച് രക്ഷപ്പെടാന്‍ ശ്രമം; ഒടുവില്‍ വെടിവച്ച് പിടികൂടി

എസ്.ഐയെ വെട്ടി പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കാലില്‍ വെടിവച്ച് പിടികൂടി

New Update
selvaraj selvam

കന്യാകുമാരി: എസ്.ഐയെ വെട്ടി പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കാലില്‍ വെടിവച്ച് പിടികൂടി. കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ കന്യാകുമാരി ഈത്താമുഴി കരുവാറ്റൂർ സ്വദേശി സെൽവരാജാ(സെൽവം)ണ് പിടിയിലായത്.  

Advertisment

കാൽനട യാത്രക്കാരനെ തടഞ്ഞു നിർത്തി അരിവാൾ വീശി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസിലാണ് ഇയാളെ പിടികൂടാന്‍ പൊലീസ് എത്തിയത്. ശുചീന്ദ്രത്താണ് പ്രതി ഒളിവില്‍ കഴിഞ്ഞത്. ഇവിടെ എത്തിയ എസ്‌ഐ ലിബിന്‍ രാജിനെയാണ് ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. 

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാലിൽ വെടിയുതിർത്ത് പിടികൂടുകയായിരുന്നു. പ്രതിയെയും പരിക്കേറ്റ എസ്.ഐ യെയും നാഗർ കോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Advertisment