New Update
/sathyam/media/media_files/LSVw6QUsZ0zfFFDxFI3t.jpg)
മധുര: ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ.അണ്ണാമലയ്ക്ക് നേരെ കുതിച്ചു ചാടി ജല്ലിക്കെട്ട് കാള. പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലില്‍ കാളയെ പിടിച്ചുകെട്ടി. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. 'എന്‍ മണ്ണ് എന്‍ മക്കള്‍' എന്ന പേരില്‍ അണ്ണാമലൈ നടത്തുന്ന പദയാത്രയുടെ ഭാഗമായി മധുര മേലൂരിലെത്തിയപ്പോഴാണ് സംഭവം.
Advertisment
പദയാത്ര തുടങ്ങുന്ന സ്ഥലത്ത് പത്തോളം ജല്ലിക്കെട്ട് കാളകളെ കെട്ടിയിരുന്നു ഇവയില്‍ ഒന്നാണ് അണ്ണാമലയുടെ നേരെ കുതിച്ച് ചാടിയത്. കാളയെ പിടിച്ചുകെട്ടിയ ശേഷം അണ്ണാമലയും കാളയെ തലോടി ശാന്തനാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.