ലിബ്രെവില്ല / ആഫ്രിക്ക: വിവാദ തെരഞ്ഞെടുപ്പില്‍ അലി ബോംഗോ വിജയിച്ചതിന് പിന്നാലെ ഗാബോണ്‍ സൈനിക ഉദ്യോഗസ്ഥര്‍ അട്ടിമറി പ്രഖ്യാപിച്ചു. പസിഡന്റ് സ്ഥാനാര്‍ത്ഥി മൂന്നാം തവണയും അധികാരത്തില്‍ വിജയിച്ചതായി തിരഞ്ഞെടുപ്പ് അധികാരികള്‍ അറിയിച്ചതിന് പിന്നാലെയാണ് ടെലിവിഷന്‍ പ്രഖ്യാപനം.
ഒരു കൂട്ടം മുതിര്‍ന്ന ഗാബോണീസ് സൈനിക ഉദ്യോഗസ്ഥര്‍ ദേശീയ ടെലിവിഷന്‍ വഴിയാണ് അട്ടിമറി പ്രഖ്യാപിച്ചത്, തങ്ങള്‍ രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതായി ഇവര്‍ പറഞ്ഞു. അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വിശ്വാസ്യത ഇല്ലെന്ന് അവകാശപ്പെടുകയും അവര്‍ ഗാബോണിന്റെ എല്ലാ സുരക്ഷാ, പ്രതിരോധ സേനകളെയും പിന്‍വലിച്ചതായും അറിയിച്ചു.
തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ എല്ലാ അതിര്‍ത്തികളും അടച്ചതായും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിരിച്ചുവിട്ടതായും അവര്‍ പറഞ്ഞു. ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം തലസ്ഥാനമായ ലിബ്രെവില്ലില്‍ വെടിയുണ്ടകളുടെ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കാമായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടര്‍ പറഞ്ഞു.
ഗാബോണിന്റെ നിലവിലെ പ്രസിഡന്റ് അലി ബോംഗോ 64.27% വോട്ടുകള്‍ നേടി മൂന്നാം തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതായി ഗബോണീസ് തിരഞ്ഞെടുപ്പ് കേന്ദ്രം ഇന്ന് അറിയിച്ചു.
അതിരാവിലെ ഫലം പ്രഖ്യാപിച്ചത്. ബോംഗോയുടെ പ്രധാന വെല്ലുവിളിക്കാരനായ ആല്‍ബര്‍ട്ട് ഒന്‍ഡോ ഒസ്സ 30.77% നേടി രണ്ടാം സ്ഥാനത്തെത്തിയതായി തിരഞ്ഞെടുപ്പ് മേധാവി മൈക്കല്‍ സ്റ്റെഫാന്‍ ബോണ്ട പറഞ്ഞു. തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള ഒന്‍ഡോ ഒസ്സയുടെ ആരോപണങ്ങള്‍ ബോംഗോയുടെ ടീം തള്ളിക്കളഞ്ഞു.56 വര്‍ഷമായി അധികാരം ബോംഗോ കുടുംബത്തിന്റെ കീഴിലാണ്. അതേസമയം രാജ്യത്ത് എണ്ണയും കൊക്കോയും വഴി സമ്പന്നമായ സാഹചര്യമുണ്ടെങ്കിലും ജനങ്ങള്‍ ദാരിദ്ര്യം നിറഞ്ഞ അവസ്ഥയിസലൂടേയാണ് കടന്നു പോകുന്നത്.