സോള ചുഴലിക്കാറ്റ് ഭീതിയില്‍ ഹോങ്കോങ്: രാജ്യത്ത് അതീവ ജാഗ്രത; വ്യാപാര സ്ഥാപനങ്ങളും സ്‌കൂളുകളും സ്റ്റോക്ക് എക്സ്ചേഞ്ചും അടച്ചു

വ്യാപാര സ്ഥാപനങ്ങളും സ്‌കൂളുകളും സ്റ്റോക്ക് എക്സ്ചേഞ്ചും അടച്ചിട്ടു. പൊതുഗതാഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ നഗരങ്ങള്‍ സ്തംഭിച്ചു.

New Update
saola

ഹോങ്കോംങ്ങ്: വടക്കുപടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലും ദക്ഷിണ ചൈനാ കടലിലും മൂന്ന് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടു, സാവോലയും ഹൈകുയിയും ഇതിനകം ടൈഫൂണാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കരയില്‍ നിന്ന് ഏറ്റവും ദൂരെയുള്ള കിരോഗിയില്‍ ഇപ്പോഴും ഉഷ്ണമേഖലാ കൊടുങ്കാറ്റ് ആഞ്ഞു വീഴുന്നുണ്ട്.

Advertisment

 

സോള മണിക്കൂറില്‍ 200 കി.മീ (125 മൈല്‍) വേഗത്തിലാണ് വീശുന്നത്. ഇത് ചൈനീസ് മെയിന്‍ ലാന്റിലെ അയല്‍ പ്രവിശ്യയായ കിഴക്കന്‍ ഗ്വാങ്ഡോങ്ങിന്റെ തീരത്തേക്ക് നീങ്ങും. 1949-ന് ശേഷം ഗ്വാങ്ഡോങ്ങില്‍ വീശിയടിക്കുന്ന ഏറ്റവും ശക്തമായ അഞ്ച് ചുഴലിക്കാറ്റുകളില്‍ ഒന്നായിരിക്കും ഇതെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു.

fff

ശനിയാഴ്ച രാവിലെ സാവോല ഹോങ്കോങ്ങിനോട് അടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് കാലാവസ്ഥ അതിവേഗം വഷളാകാന്‍ കാരണമാകുമെന്ന് നഗരത്തിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയോ ശനിയാഴ്ച രാവിലെയോ അതിതീവ്ര ചുഴലിക്കാറ്റായി ഹുയ്ഡോങ്ങ് തീരത്ത് നിന്ന് ഗ്വാങ്ഡോങ്ങിലെ തായ്ഷാന്‍ വരെ ഇത് കരയിലേക്ക് നീങ്ങുമെന്ന് ചൈനയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉയര്‍ന്ന ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ ഇന്നു രാത്രിയോടെ രാജ്യത്ത് പ്രഖ്യാപിച്ചേക്കുമെന്ന് ഹോങ്കോംഗ് ഒബ്‌സര്‍വേറ്ററി വിഭാഗം അറിയിച്ചു. ശക്തിയായി കൊടുകാറ്റ് കാറ്റഗറിയില്‍ 8 ലേക്ക് സോളയുടെ റാങ്ക് ഉയര്‍ത്തി. വെള്ളിയാഴ്ച സൂപ്പര്‍ ടൈഫൂണ്‍ സോളയുടെ വരവിനായി ഹോങ്കോങ്ങ് മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി, മിക്ക വ്യാപാര സ്ഥാപനങ്ങളും സ്‌കൂളുകളും സ്റ്റോക്ക് എക്സ്ചേഞ്ചും അടച്ചിട്ടു. പൊതുഗതാഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ നഗരങ്ങള്‍ സ്തംഭിച്ചു.

 

 

typhoon honkong saola
Advertisment