Advertisment

ലോകത്താദ്യമായി സ്ത്രീയുടെ തലച്ചോറില്‍ ജീവനുള്ള വിരയെ കണ്ടെത്തി; എട്ടു സെന്റീ മീറ്റര്‍ വലിപ്പമുള്ള വിരയേയാണ് കണ്ടെത്തിയത്

പെരുമ്പാമ്പില്‍ കാണപ്പെടുന്ന തരത്തിലുള്ള വിരയെ കണ്ടെത്തിയത് ഓസ്‌ട്രേലിയന്‍ സ്വദേശനിയുടെ മസ്തിഷ്‌കത്തില്‍: ഡോക്ടര്‍മാര്‍ പുറത്തെടുക്കുന്നതിന് മുമ്പ് സ്ത്രീക്ക് മറവിയും വിഷാദ രോഗവും ബാധിച്ചു

New Update
worm

സ്ത്രീയുടെ തലച്ചോറില്‍ കണ്ടെത്തിയ ഉരുണ്ട വിരയുടെ മാതൃക. - MRI SCAN IMAGE

ഓസ്‌ട്രേലിയ: തെക്ക്-കിഴക്കന്‍ ന്യൂ സൗത്ത് വെയില്‍സില്‍ നിന്നുള്ള 64 കാരിയായ സ്ത്രീക്ക് മൂന്നാഴ്ച തുടര്‍ച്ചയായി വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് 2021 ജനുവരി അവസാനത്തിലാണ് ഇവരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, തുടര്‍ന്ന് നിരന്തരമായ വരണ്ട ചുമ, പനി, രാത്രി വിയര്‍പ്പ് എന്നിവ അനുഭവപ്പെടാന്‍ തുടങ്ങി. എന്നാല്‍ ചില മരുന്നുകള്‍ കഴിച്ചതോടെ രോഗാവസ്ഥയില്‍ കുറവു വരുത്തി. എന്നാല്‍ പൂര്‍ണമായി രോഗം മാറ്റാന്‍ ഡോക്ടര്‍മാര്‍ക്കായില്ല.

Advertisment

 

ഈ രോഗിയായ സ്ത്രീക്ക് 2022 ഓടെ, മറവിയും വിഷാദ രോഗവും അനുഭപ്പെട്ടു തുടങ്ങി. ഇതോടെ പ്രസിദ്ധമായ കാന്‍ബെറ ആശുപത്രിയിലേക്ക് ബന്ധുക്കള്‍ സ്ത്രീയെ കൊണ്ടു പോയി. ഇവരുടെ തലയ്ക്ക് എംആര്‍ഐ സ്‌കാന്‍ നടത്തിയപ്പോള്‍ ചില അസാധാരണതകള്‍ കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയായതോടേയാണ് ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങള്‍ ആശുപത്രി അധികൃതര്‍ തിരിച്ചറിഞ്ഞത്.

കാന്‍ബറ ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ധനായ ഡോ.സഞ്ജയ സേനാനായകിന്റെ ടീമിലെ സര്‍ജന്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കിടെ ഒരു ന്യൂറോസര്‍ജനായ സഹപ്രവര്‍ത്തകന്‍ ഡാ.സഞ്ജയ സേനാനായകിനെ ഫോണില്‍ വിളിച്ചു: 'ദൈവമേ, ഈ സ്ത്രീയുടെ തലച്ചോറില്‍ ഞാന്‍ കണ്ടെത്തിയ കാര്യങ്ങള്‍ നിങ്ങള്‍ വിശ്വസിക്കില്ല -ഒരു ജീവി ഇവരുടെ തലയ്ക്കകത്തുണ്ട്. ഒപ്പം ഇത് അനങ്ങുകയും ചെയ്യുന്നു.'

സ്ത്രീയുടെ തലച്ചോറില്‍ നിന്ന് പുറത്തെടുത്ത ശേഷം ഉരുണ്ട വിരയുടെ മാതൃക. ഫോട്ടോ: കാന്‍ബെറ ഹെല്‍ത്ത് വിഭാഗം
സ്ത്രീയുടെ തലച്ചോറില്‍ നിന്ന് പുറത്തെടുത്ത ശേഷം ഉരുണ്ട വിര 

ന്യൂറോ സര്‍ജനായ ഡോ. ഹരി പ്രിയ ബാന്‍ഡി തന്റെ രോഗിയില്‍ നിന്ന് 8 സെന്റീമീറ്റര്‍ നീളമുള്ള പരാന്നഭോജിയായ വട്ടപ്പുഴുവിനെ പുറത്തെടുത്തു, അടുത്തതായി എന്തുചെയ്യണമെന്നതിനെക്കുറിച്ച് ഉപദേശത്തിനായി സേനാ നായകിനെയും മറ്റ് ആശുപത്രി സഹപ്രവര്‍ത്തകരെയും വിളിക്കാന്‍ അവള്‍ തീരുമാനിച്ചു.

തുടര്‍ന്ന് സേനാനായകെ തീയറ്ററിലെത്തി വിശദമായി പരിശോധിച്ചു. 'ഞങ്ങള്‍ മെഡിക്കല്‍ ജേര്‍ണലുകളില്‍ റഫറന്‍സ് നടത്തി. നാഡീസംബന്ധമായ ആക്രമണത്തിനും രോഗത്തിനും കാരണമാകുന്ന വിവിധ തരം വൃത്താകൃതിയിലുള്ള പുഴുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയെങ്കിലും വട്ടപുഴു ഇനത്തില്‍പ്പെട്ടവയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല ,' സേനാനായകെ പറഞ്ഞു. നീണ്ട അന്വേഷണങ്ങളൊന്നും ഫലാവത്തായില്ല. ഇതോടേയാണ് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധരുടെ സഹായം തേടിയത്. എന്നാല്‍ നിലവില്‍ കൂടുതല്‍ വിവരങ്ങളൊന്നും കണ്ടെത്താന്‍ ഇവര്‍ക്കും സാധിച്ചിട്ടില്ല.

ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീ സുഖം പ്രാപിച്ചു വരുന്നതായി കാന്‍ബറ ഹോസ്പിറ്റലിലെ മീഡിയാ വിഭാഗം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റനില്‍ അറിയിച്ചു.

WORM live-worm-living-womans-brain-australia-depression-forgetfulness
Advertisment