പത്തോളം കൊലക്കേസുകള്‍; തമിഴ്‌നാട്ടിലെ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു

പത്തോളം കൊലക്കേസുകള്‍; തമിഴ്‌നാട്ടിലെ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു

New Update
police 4567

ചെന്നൈ: പത്തോളം കൊലക്കേസുകളില്‍ പ്രതികളായ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു . തമിഴ്‌നാട്ടില്‍ ചെന്നൈ താമ്പരത്തിന് അടുത്ത് ഗുടുവഞ്ചേരില്‍ പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവമുണ്ടായത്. രമേശ്, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. നിരവധി കേസുകളില്‍ പ്രതിയാണ്. പൊലീസ് ഏറ്റുമുട്ടല്‍ കൊല നടത്തിയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Advertisment

എന്നാല്‍ വാഹനപരിശോധനക്കിടെ അതിവേഗതയിലെത്തിയ സ്‌കോഡ കാറിലുണ്ടായിരുന്ന നാലംഗ സംഘം തങ്ങളെ ആക്രമിച്ചുവെന്നും പ്രാണരക്ഷാര്‍ത്ഥം വെടിവെക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറഞ്ഞത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. കുതിച്ചെത്തിയ നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

വാഹനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്നവര്‍ വെട്ടുകത്തിയുമായി പുറത്തേക്കിറങ്ങി തങ്ങളെ ആക്രമിക്കുകയും നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പ്രാണരക്ഷാര്‍ത്ഥം വെടിവെക്കേണ്ടിവന്നുവെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. കാറിലുണ്ടായിരുന്നവരില്‍ രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു എന്നും പൊലീസ് പറഞ്ഞു.

Advertisment