Advertisment

നെറ്റ്‍ഫ്ലിക്സിലും ഷാരൂഖ് ഖാൻ നായകനായ ജവാൻ ചിത്രം കാഴ്‍ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം

നെറ്റ്‍ഫ്ലിക്സിലും ഷാരൂഖ് ഖാൻ നായകനായ ചിത്രം കാഴ്‍ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം നടത്തുകയാണ് എന്നാണ് ഒടിടി പ്ലാറ്റ്‍ഫോമിന്റെ തന്നെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

author-image
മൂവി ഡസ്ക്
New Update
adsfghjkgfdghjkl

ബോളിവുഡിനെ അമ്പരപ്പിച്ച വിജയമായിരുന്നു ജവാന്റേത്. റെക്കോര്‍ഡുകള്‍ പലതും ജവാന്റെ പേരിലാണ്. ഇനി ജവാനെ മറികടക്കുക ഏത് ചിത്രമാകും എന്ന ആകാംക്ഷയിലുമാണ് ആരാധകര്‍. നെറ്റ്‍ഫ്ലിക്സിലും ഷാരൂഖ് ഖാൻ നായകനായ ചിത്രം കാഴ്‍ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം നടത്തുകയാണ് എന്നാണ് ഒടിടി പ്ലാറ്റ്‍ഫോമിന്റെ തന്നെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

Advertisment

ഗ്ലോബല്‍ ടോം ടെന്നില്‍ ഷാരൂഖ് ചിത്രം ജവാൻ നിലവിലെ കണക്കനുസരിച്ച് നോണ്‍ ഇംഗ്ലിഷ് വിഭാഗത്തില്‍ മൂന്നാം സ്ഥാനത്താണ്.10,600,000 മണിക്കൂറാണ് ജവാൻ കണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോഴും ഷാരൂഖ് ഖാൻ ചിത്രം ഒന്നാം സ്ഥാനത്താണ്. നെറ്റ്ഫ്ലിക്സിലും ജവാൻ വൻ ഹിറ്റ് ചിത്രമായി മാറുകയാണ് എന്നാണ് കണക്കുകള്‍.

ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി രൂപയിലധികം നേടി രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഷാരൂഖ് ഖാന്റെ നായികയായി നയൻതാരയും ചിത്രത്തില്‍ മികച്ച പ്രകടനം നടത്തി. ഇതാദ്യമായിട്ടാണ് നയൻതാര ഒരു ബോളിവുഡ് ചിത്രത്തില്‍ നായികയായി വേഷമിടുന്നതും. ഷാരൂഖ് ഖാൻ നായകനാകുന്ന പതിവ് സിനിമകളില്‍ നിന്ന് വ്യത്യസ്‍തമായി രാഷ്‍ട്രീയ സന്ദേശം പകരുന്നതുമാണ് ജവാൻ. ജവാനില്‍ വിജയ് സേതുപതിയാണ് വില്ലൻ. സഞ്‍ജയ് ദത്ത് അതിഥി വേഷത്തിലുണ്ടായിരുന്നു. ഷാരൂഖ് ഖാൻ നായകനായ ഹിറ്റ് ചിത്രത്തില്‍ ദീപിക പദുക്കോണ്‍, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്, റിദ്ധി ദോഗ്ര, സഞ്‍ജീത ഭട്ടാചാര്യ, ഗിരിജ, ഇജാസ് ഖാൻ, കെന്നി, ജാഫര്‍ സാദിഖ് തുടങ്ങിയ താരങ്ങള്‍ കഥാപാത്രങ്ങളായി.

വിദേശത്തും ഷാരൂഖ് ഖാന്റെ ജവാൻ കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിയിരുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.  മിഡില്‍ ഈസ്റ്റില്‍ ഒരു ഇന്ത്യൻ സിനിമയുടെ റെക്കോര്‍ഡ് ജവാൻ നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഒരു ഹിന്ദി സിനിമയുടെ കളക്ഷനില്‍ ജവാനാണ് ഇപ്പോള്‍ മുന്നിലുള്ളത്. ജവാന്റെ ആകെ ബജറ്റ് 300 കോടി രൂപയാണ്.

shah-rukh-khan-starrer-film-jawan
Advertisment