ഷംസീറിന്റെ പ്രസംഗത്തിൽ തെറ്റില്ല; ഇനി ചർച്ച വേണ്ടെന്ന് സി.പി.എം കേന്ദ്രനേതൃത്വം

വിവാദ പ്രസംഗത്തിൽ ഇനി ചർച്ച വേണ്ടെന്നാണ് സി.പി.എം നിലപാട്

New Update
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും  സിപിഐയും നോട്ടയേക്കാള്‍ പിന്നില്‍:   മൊത്തം 1.06 ശതമാനം വോട്ടു നേടി നോട്ട 15 രാഷ്ട്രീയപാര്‍ട്ടികളേക്കാള്‍ മുന്നില്‍

ന്യൂഡൽഹി: നിയമസഭ സ്പീക്കർ എ.എൻ ഷംസീറിന്റെ 'മിത്ത്' പ്രസംഗത്തിൽ തെറ്റില്ലെന്ന് സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. അതേസമയം, വിവാദ പ്രസംഗത്തിൽ ഇനി ചർച്ച വേണ്ടെന്നാണ് സി.പി.എം നിലപാട്. ഡൽഹിയിൽ നടക്കുന്ന പാർട്ടി കേന്ദ്ര കമ്മിറ്റി യോഗമാണ് ഈയൊരു നിലപാടിലേക്ക് എത്തിയത്.

Advertisment

ചർച്ചയുമായി മുന്നോട്ടുപോയാൽ അത് രാഷ്ട്രീയമായും സാമൂഹികമായും ഭിന്നിപ്പുണ്ടാക്കാൻ സാധ്യതയുണ്ട്. വിവാദത്തിൽ വർഗീയ മുതലെടുപ്പിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കോൺഗ്രസ് ഈ പ്രചാരണത്തിൽ വീണുപോയെന്നും സി.പി.എം വിലയിരുത്തി.

അതേസമയം, ഷംസീറിന്റെ പ്രസംഗത്തിൽ യാതൊരു തെറ്റുമില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. വിശ്വാസികൾക്കെതിരയോ വിശ്വാസം ഹനിക്കുന്ന രീതിയിലോ ഷംസീർ ഒന്നും പറഞ്ഞി​ട്ടില്ലെന്നാണ് സി.പി.എം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ.

shamseer
Advertisment