ഉപയോക്താക്കളുടെ എല്ലാ ആവശ്യങ്ങൾക്കും പരിഹാരമായി പ്രവർത്തിക്കുന്ന 'എക്‌സ് ആപ്പ്' സൃഷ്‌ടിക്കുന്നതിനെക്കുറിച്ച് ഇലോൺ മസ്‌ക് വളരെക്കാലമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പണമിടപാടുകൾ നടത്താനും സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും മറ്റും ഉപയോക്താക്കളെ അനുവദിക്കുന്ന ചൈനയുടെ വീചാറ്റ് ആപ്പിന് സമാനമായിരിക്കും ഇത്.
തുടക്കം മുതൽ മൈക്രോ-ബ്ലോഗിംഗ് സൈറ്റായിരുന്ന ട്വിറ്റർ, ഘട്ടം ഘട്ടമായി എക്‌സിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, പ്ലാറ്റ്‌ഫോം ഉടൻ തന്നെ ഓൺലൈനിൽ ജോലികൾ കണ്ടെത്താൻ ഉപയോക്താക്കളെ അനുവദിക്കും.