/sathyam/media/media_files/fpEA0hwWPRnLnZt1ijsK.jpg)
ബെംഗളൂരു: കര്‍ണാടകയിലെ കോലാറിൽനിന്ന് രാജസ്ഥാനിലേക്ക് 21 ലക്ഷം രൂപ വില വരുന്ന തക്കാളിയുമായി പോയ ലോറി കാണാതായതായി പരാതി. കോലാറിലെ മെഹ്ത ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ് വി ടി ട്രേഡേഴ്‌സ്, എ ജി ട്രേഡേഴ്‌സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് കോലാറിൽ നിന്ന് ലോറി പുറപ്പെട്ടത്. ലോറി ഡ്രൈവറെക്കുറിച്ച് വിവരമില്ലെന്ന് തക്കാളി കയറ്റി അയച്ചവർ നൽകിയ പരാതിയിൽ പറഞ്ഞു. കോലാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ചയാണ് ഡ്രൈവറും ക്ലീനറും അടങ്ങിയ സംഘം ലോറിയുമായി കോലാർ വിട്ടത്. ശനിയാഴ്ച വരെ വ്യാപാരികളുമായി ഡ്രൈവർ ബന്ധപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെയോടെ വാഹനത്തിലെ ജിപിഎം സംവിധാനം ഓഫ് ചെയ്തത് ശ്രദ്ധയിൽപ്പെട്ട വ്യാപാരികൾ ഡ്രൈവറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
ലോറി തക്കാളി ലോഡുമായി 1800 കി.മീ. ഓടിയതായി അന്വേഷണത്തിൽ കണ്ടെത്തി. ജിപിഎസ് ഓഫാക്കുന്നതിന് മുമ്പുള്ള അവസാന ലൊക്കേഷൻ മഹാരാഷ്ട്രയിലെ നാസിക്കാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തക്കാളി വിപണിയാണ് നാസിക്കിലേത്. രണ്ടാമത്തെ ഏറ്റവും വലിയ മാർക്കറ്റാണ് കോലാറിലേത്.
തക്കാളി കയറ്റിയ ലോറി ഡ്രൈവർ കടത്തിയതാണോ അതോ ഹൈവേയിൽ വെച്ച് മറ്റാരെങ്കിലും ഹൈജാക്ക് ചെയ്തതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us