ആദിവാസി യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമം; മാനന്തവാടിയിൽ 57കാരൻ അറസ്റ്റില്‍

ആദിവാസി യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമം; മാനന്തവാടിയിൽ 57കാരൻ അറസ്റ്റില്‍

author-image
shafeek cm
New Update
mana

മാനന്തവാടി: വയനാട്ടില്‍ ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. എടവക പഞ്ചായത്ത് പരിധിയിലെ 23 വയസുകാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വാളേരി മാറാച്ചേരിയില്‍ മത്തായി എന്ന എംവി ജെയിംസ് (57) ആണ് അറസ്റ്റിലായത്. 

Advertisment

എസ്എംഎസ് ഡിവൈഎസ്പി പികെ സന്തോഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്. യുവതിയെ ജെയിംസ് കയറിപ്പിടിച്ചെന്നും, പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം താന്‍ ഒരു വീട്ടില്‍ ഓടിക്കയറുകയായിരുന്നെന്നുമാണ് യുവതി പൊലീസിന് നല്‍കിയ പരാതി.  എസ്സി, എസ്.ടി. സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രതിക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.

WAYANAD
Advertisment