ലക്‌നൗ: ശ്മശാനത്തിൽ നിന്ന് അഞ്ചുവയസുകാരിയായ ഹിന്ദുപെൺകുട്ടിയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് പുറത്തെടുത്ത് യുവാവ്. വാരണാസിയിലെ രേവാരി തലാബ് ഏരിയയിലാണ് സംഭവം. കുട്ടിയുടെ മൃതദേഹത്തിനരികെ യുവാവ് കിടന്നുറങ്ങുകയായിരുന്നു, കുട്ടിയുടെ പിതാവിന്റെ വിവരത്തെത്തുടർന്ന് ലക്ഷ പോലീസ് സ്റ്റേഷനാണ് പ്രതിയായ മുഹമ്മദ് റഫീഖിനെ പിടികൂടിയത്.
ദശാശ്വമേധ് പ്രദേശത്തെ സദാനന്ദ് ബസാർ സ്വദേശിയുടെ അഞ്ചുവയസുകാരിയായ മകൾ ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച ആശുപത്രിയിൽ മരിച്ചിരുന്നു. പെൺകുട്ടിയുടെ മൃതദേഹം രാത്രി 9.30 ഓടെ ശ്മശാനത്തിൽ സംസ്‌കരിച്ചു. വ്യാഴാഴ്ച ഉച്ചയോടെ മകളുടെ ശവകുടീരം കാണാൻ പോയിരുന്നതായി പെൺകുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. കുഴിമാടത്തിന് മുകളിലെ മണ്ണ് അസാധാരണമായി നീങ്ങിയത് കണ്ടപ്പോൾ അവർക്ക് സംശയം തോന്നി. കുഴി കുഴിച്ചപ്പോൾ മകളുടെ മൃതദേഹം കണ്ടെത്താനായില്ല.
പരിശോധനയിൽ ഛോട്ടു എന്ന മുഹമ്മദ് റഫീഖിനെ ശ്മശാനത്തിന്റെ ഒരു മൂലയിൽ മകളുടെ മൃതദേഹത്തോടൊപ്പം ഉറങ്ങുന്നതായി കണ്ടെത്തി. ഭയന്ന ഇയാൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് മദ്യലഹരിയിലായിരുന്നു റഫീഖ്. പെൺകുട്ടിയുടെ മൃതദേഹത്തെ താൻ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് യുവാവ് പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി എസിപി ദശാശ്വമേധ് അവധേഷ് കുമാർ പാണ്ഡെ പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ ശരീരത്തിൽ അനിഷ്ട സംഭവങ്ങൾ സ്ഥിരീകരിച്ചാൽ അതിന്റെ അടിസ്ഥാനത്തിൽ മതിയായ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തുമെന്നാണ് വിവരം.