ആന്ധ്രാപ്രദേശ് തീരം തൊട്ട് മിഗ്ജോം ചുഴലിക്കാറ്റ്; അതീവ ജാഗ്രത

നെല്ലോര്‍, പ്രകാശം, ബപാട്‌ല എന്നിവിടങ്ങളില്‍ കനത്ത മഴയും കാറ്റും തുടരും.

author-image
shafeek cm
New Update
michaung andhra.jpg

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ബാപതിലയ്ക്കടുത്ത് തീരം തൊട്ട് 'മിഗ്‌ജോം' ചുഴലിക്കാറ്റ്. മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നതിനാല്‍ ആന്ധ്ര തീരത്ത് അതീവ ജാഗ്രത. തീരപ്രദേശത്ത് നിന്ന് പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍ദ്ദേശം നല്‍കി. നെല്ലോര്‍, പ്രകാശം, ബപാട്‌ല എന്നിവിടങ്ങളില്‍ കനത്ത മഴയും കാറ്റും തുടരും. തിരുപ്പതിയില്‍ അഞ്ച് ഡാമുകള്‍ നിറഞ്ഞു. ചുഴലിക്കാറ്റിന് നിലവില്‍ 110 കിലോമീറ്റര്‍ വേഗമാണുള്ളത്.

Advertisment

ഇതിനിടെ മഴക്കെടുതി രൂക്ഷമായ ചെന്നൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ പൊലീസുകാരാന് ദാരുണാന്ത്യം. അഴുക്കുചാലില്‍ വീണാണ് പൊലീസുകാരന്‍ മരിച്ചത്. ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ നാളെയും അവധി പ്രഖ്യാപിച്ചു. തിരുവള്ളൂര്‍, കാഞ്ചിപുരം, ചെങ്കല്‍പേട്ട് എന്നീ ജില്ലകളിലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. മഴക്കെടുതിയില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അടിയന്തരയോഗം വിളിച്ചു. 5000 കോടിയുടെ കേന്ദ്രസഹായം ആവശ്യമെന്ന് എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. 2015ലേതിനെ അപേക്ഷിച്ച് നാശനഷ്ടം കുറവെന്നും അദ്ദേഹം പറഞ്ഞു.

വെള്ളപ്പൊക്ക ബാധിത മേഖലകള്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴക്കെടുതിയിലാണ് ചെന്നൈ. എന്നാല്‍ നഗരത്തില്‍ കഴിഞ്ഞ 30 മണിക്കൂര്‍ ആശങ്കയായി പെയ്ത കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. മഴക്കെടുതിയില്‍ ഇതുവരെ എട്ട് പേരാണ് മരിച്ചത്. വൈദ്യുതിബന്ധം പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. അപകടമൊഴിവാക്കുന്നതിനായി രാത്രിതന്നെ വൈദ്യുതിവിതരണം നിര്‍ത്തിവെച്ചിരുന്നു. ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങളും തടസപ്പെട്ടു.

michaung andhra pradesh
Advertisment